രാജ്യം സ്വീകരണമൊരുക്കി കാത്തിരിക്കുന്നു ; ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നുമെത്തില്ല

Date:

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വരവേൽക്കാൻ രാജ്യം കാത്തിരിക്കുകയാണ്. പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ജേ​താ​ക്ക​ൾ​ക്ക് ഗംഭീര സ്വീ​ക​ര​ണ​വും ഒരുക്കു​ന്നു​ണ്ട്. പക്ഷെ, ടീം ഇന്നും ഡൽഹിയിലെത്തില്ല. ചുഴലിക്കാറ്റ് മൂലം ടീമിന്റെ മടക്കയാത്ര ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. ജൂലൈ രണ്ടാം തീയതി പ്രാദേശിക സമയം ആറ് മണിയോടെ ബാർബഡോസിൽ നിന്നും യാത്രതിരിച്ച് ബുധനാഴ്ച വൈകീട്ട് ഡൽഹിയിലെത്താനാണ് ടീം ലക്ഷ്യമിട്ടത്. എന്നാൽ, വ്യാഴാഴ്ച പുലർച്ചയോടെ ടീം ഇന്ത്യയിലെത്തുവെന്നാണ് പുതിയ വിവരം.

ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പും ക​ന​ത്ത മ​ഴ​യും കാ​ര​ണം ബാ​ർ​ബ​ഡോ​സ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തോ​​ടെ​യാ​ണ് ടീമിന്റെ മ​ട​ക്ക​യാ​ത്ര വൈ​കി​യ​ത്. ബാ​ർ​ബ​ഡോ​സി​ൽ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പതിനൊന്ന് മണിയോടെ ന്യൂ​യോ​ര്‍ക്കി​ലേ​ക്ക് വി​മാ​നം ക​യ​റി അ​വി​ടെ​നി​ന്ന് ദു​ബൈ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ എത്താനായി​രു​ന്നു പ്പാൻ. എ​ന്നാ​ൽ, വി​മാ​ന​ത്താ​ള​വം അ​ട​ച്ച​തോ​ടെ യാ​ത്ര മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ ബാ​ർ​ബ​ഡോ​സി​ലെ ഹി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ തു​ട​ർ​ന്നു.
താ​ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ശീ​ല​ക​രും ഉ​ൾ​പ്പെ​ടെ എ​ഴു​പ​തോ​ളം പേ​ർ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലു​ണ്ട്.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...