ചിത്രം – കടപ്പാട് / ടൈംസ് ഓഫ് ഇന്ത്യ
ദംബുള്ളി: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം 2024 ഏഷ്യ കപ്പിന് വേണ്ടി ശ്രീലങ്കയിൽ. തുടർ കപ്പും കൊണ്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് ഇന്ത്യൻ പെൺപട ശ്രീലങ്കയിൽ കാലുകുത്തിയത്. ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് പാക്കിസ്ഥാനുമായിട്ടാണ്. ദംബുള്ളിയില്ലാണ് മത്സരം.
ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, സ്‌മൃതി മന്ദനാ, ഷെഫാലി വർമ്മ, ജെമിമ റോഡ്രിഗ്സ്സ്, റിച്ച ഘോഷ്, ഉമാ ഛേത്രി, പൂജ വസ്ത്രാകർ, ദയാലൻ ഹേമലത , രേണുക സിംഗ് താക്കൂർ, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടിൽ എന്നിവരാണ് ഇന്ത്യയുടെ ഈ വർഷത്തെ ഏഷ്യ കപ്പ് സ്‌ക്വാഡ്.
15 മത്സരങ്ങളാണ് ടൂർണ്ണമെന്റിൽ ആകെയുള്ളത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, യുഎഇ, മലേഷ്യ, തായ്‌ലൻഡ്, നേപ്പാൾ, എന്നി ടീമുകളാണ് പങ്കെടുക്കും. ഗ്രൂപ്പ് ഘട്ടങ്ങൾ ആയിട്ടാണ് മത്സരങ്ങൾ അരങ്ങേറുക. ഇന്ത്യ ഉൾപ്പെടുന്ന ആദ്യ ഗ്രൂപ്പിൽ പാക്കിസ്ഥാൻ യുഎഇ, നേപ്പാൾ എന്നി ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾക്കായിരിക്കും സെമി ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത. ജൂലൈ 28 നു ദംബുള്ളിയിലാണ് ഫൈനൽ മത്സരവും അരങ്ങേറുക.