ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഒരുങ്ങി തന്നെ ; ലക്ഷ്യം, കപ്പ് !

Date:

കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല. ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ ഭരദ്വാജ് വ്യക്തമാക്കുന്നതും അത് തന്നെയാണ്. എക്‌സിൽ ആരാധകർക്കായി ഒരു പിടി ശുഭകരമായ അപ്‌ഡേഷനുകളാണ് നിഖിൽ അവതരിപ്പിച്ചത്.

അതനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഡ്യുറൻണ്ട് കപ്പിന് മുന്നോടിയായി മുഴുവൻ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചേക്കും. സൈനിംഗുകൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിക്കുമെന്നുമാണ് നിഖിൽ ഭരദ്വാജ് ഉള്ളുതുറന്നത്.

ജൂലായ് 26 നാണ് ഡ്യുറൻഡ് കപ്പ്. അതിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് മുഴുവൻ സൈനിങ്ങും പൂർത്തീകരിച്ചേക്കുമെന്നാണ് നിഖിലിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ഡ്യുറൻഡ് കപ്പിന്റെ ഇടയിലാണ് മിലോസ് ഡ്രിങ്കിച്ചിന്റെയും ക്വമി പെപ്രയുടെയും സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണ മുഴുവൻ സ്‌ക്വാഡും തയ്യാറാക്കി സീനിയർ സ്‌ക്വാഡിനെ തന്നെ ഡ്യുറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഇറക്കിയേക്കാം.

പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ലീഗിന് മുമ്പ് ടീമിനെ കൃത്യമായി ഒരുക്കാനും ഡ്യുറൻഡ് കപ്പിലൂടെ സാധിക്കും.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....