ടി20 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് മുംബൈ ഡബ്ബാവാലകൾ

Date:

യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് ആശംസകൾ അറിയിച്ച് മുംബൈയിലെ പ്രമുഖ ഡബ്ബാവാലകൾ. ടീം ഇന്ത്യയുടെ ജേഴ്‌സി ധരിച്ചു കൊണ്ടായിരുന്നു അവർ വിജയാശംസകൾ നേർന്ന് തങ്ങളുടെ പിന്തുണ അറിയിച്ചത്.

കൃത്യതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും കുറ്റമറ്റ ഉച്ചഭക്ഷണ വിതരണ സമ്പ്രദായത്തിന് പേരുകേട്ട, ഡബ്ബാവാലകൾ രാജ്യത്തുടനീളം പടർന്നുപിടിക്കുന്ന ക്രിക്കറ്റ് ജ്വരം തങ്ങളിലൂടെയും പകർന്നു നൽകുകയാണ്. ടീം ഇന്ത്യയുടെ പുതിയ ഔദ്യോഗിക ജഴ്‌സി ധരിച്ച്, ‘മെൻ ഇൻ ബ്ലൂ’ എന്ന സന്ദേശവുമായി പുരുഷ ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ഡബ്ബാവാലകളുടെ വീഡിയോ പുറത്തുവിട്ടത് പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ ആണ്

ജഴ്‌സി ധരിക്കുന്നതിലൂടെ, കളിക്കാരുടെ മനോവീര്യം വർധിപ്പിക്കാനും ക്രിക്കറ്റ് പ്രേമികളോട് ടീം ഇന്ത്യയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്യുക എന്നതുമാണ് അവർ ലക്ഷ്യമിടുന്നത്.

ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 15 അംഗ ഇന്ത്യൻ ടീമാണ് യുഎസിലേക്ക് യാത്ര തിരിച്ചത്.

ചിത്രം കടപ്പാട് : എഎൻഐ

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...