‘അടി’തെറ്റിയാൽ ബ്രസീലും വീഴും; മഞ്ഞപ്പടയെ മലർത്തിയടിച്ച് ഷൂട്ടൗട്ടിൽ യുറഗ്വായ് സെമിയില്‍

Date:

ലാസ് വെഗാസ്: കോപ്പ അമേരിക്ക ഫുട്ബോളിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിനെ 4-2 ന് തകർത്ത് യുറഗ്വായ് സെമിയിൽ. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിലായതാണ് വിധിനിർണ്ണയം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കോപ്പ ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ കലാശിച്ച മൂന്നാമത്തെ മത്സരമാണിത്.
വ്യാഴാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് യുറഗ്വായുടെ എതിരാളികൾ

യുറഗ്വായ്ക്കായി ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ ബെന്റാൻകർ, ജോർജിയൻ ഡി അരാസ്കെറ്റ, മാനുവൽ ഉഗാർത്തെ എന്നിവർ ലക്ഷ്യം കണ്ടു. ജോസ് മരിയ ഗിമെനെസിന്റെ കിക്ക് ബ്രസീൽ ഗോളി ആലിസൻ തടുത്തിട്ടു.

ബ്രസീലിനായി ആദ്യ കിക്കെടുത്ത എഡെർ മിലിറ്റാവോയ്ക്ക് തന്നെ അടിതെറ്റി. ഷോട്ട് യുറഗ്വായ് ഗോളി സെർജിയോ റോച്ചെറ്റ് തട്ടിയകറ്റി. പിന്നാലെ കിക്കെടുത്ത ആൻഡ്രേസ് പെരെയ്ര പന്ത് വലയിലാക്കിയെങ്കിലും മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് ലക്ഷ്യം പാളി പോസ്റ്റിലിടിച്ച് വഴിമാറി. ‘അടുത്ത കിക്ക് ഗബ്രിയേൽ മാർട്ടിനെല്ലി വലയിലാക്കിയെങ്കിലും ഉഗാർത്തെ യുടെ അഞ്ചാം കിക്ക് ബ്രസീലിൻ്റെ ഗോൾ ലൈൻ കടന്നപ്പോൾ യുറഗ്വായുടെ സെമി പ്രവേശനം കൂടിയാണ് നടന്നത്.

മത്സരത്തിൻ്റെ ആദ്യ പകുതി തന്നെ പരുക്കൻ കളി പുറത്തെടുത്ത യുറഗ്വായ് 26 ഫൗളുകളാണ് വരുത്തിയത്. കൂട്ടത്തിൽ ഒരു ചുവപ്പു കാർഡും കണ്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മഞ്ഞ കണ്ട് സസ്പെൻഷനിലുള്ള വിനീഷ്യസ് ജൂനിയറിന് പകരം യുവതാരം എൻഡ്രിക്കിനെ ഇറക്കിയാണ് ബ്രസീൽ ക്വാർട്ടറിനിറങ്ങിയത്. തുടക്കം മുതൽ ഇരു ടീമും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്കോർബോർഡിൽ പ്രത്യേകിച്ച് ചലനങ്ങളൊന്നും സംഭവിച്ചില്ല.

28-ാം മിനിറ്റിൽ ബ്രസീലിന് മുന്നിലെത്താൻ മികച്ച അവസരങ്ങളിലൊന്ന് ലഭിച്ചു. യുറഗ്വായ് താരത്തിന്റെ പിഴവിൽ നിന്ന്
ലഭിച്ച അവസരം യുറഗ്വായ് പ്രതിരോധത്തിന്റെ ഇടപെടലിൽ തന്നെ പാളി. എൻഡ്രിക്കിന് ലഭിച്ച ഗോളവസരം നേരിട്ട് പ്രയോഗിക്കുന്നതിന് പകരം റഫീന്യയ്ക്ക് പാസ് നൽകാൻ തുനിഞ്ഞതാണ് ശ്രമം പാളാൻ കാരണം.

33-ാം മിനിറ്റിൽ സെന്റർ ബാക്ക് റൊണാൾഡ് അരോഹോ പരിക്കേറ്റ് മടങ്ങിയെങ്കിലും യുറഗ്വായ് ആക്രമണത്തിന് കുറവുണ്ടായില്ല. ബ്രസീലിന്റെ വിങ്ങർമാരായ റോഡ്രിഗോയേയും റഫീന്യയേയും കൃത്യമായി പൂട്ടി ബ്രസീൽ ആക്രമണങ്ങളുടെ മുനയൊടിക്കാനും യുറഗ്വായ്ക്ക് കഴിഞ്ഞു.

ഗോൾ വല കുലുങ്ങുമെന്ന തോന്നിച്ച രണ്ട് നിമിഷങ്ങളായിരുന്നു യുറുഗ്വായ് ന്യൂനെസ് നഷ്ടപ്പെടുത്തിയതും ബ്രസിലിൻ്റെ റഫീന്യയ്ക്ക് പിഴച്ചതും. റഫീന്യയുടെ ഷോട്ട് യുറഗ്വായ് ഗോളി സെർജിയോ റോച്ചെറ്റ്
തടുത്തിടുകയായിരുന്നു.

രണ്ടാം പകുതിയിലും തുടർച്ചയായി യുറഗ്വായ്, ബ്രസീൽ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ഗോളൊന്നും വന്നില്ല. യുറഗ്വായുടെ കടുത്ത മാർക്കിങ് മറികടന്ന് റഫീന്യയ്ക്ക് മാത്രമാണ് പലപ്പോഴും മുന്നേറ്റം സാധ്യമായത്.

റോഡ്രിഗോയെ ഫൗൾ ചെയ്തതിന് നഹിറ്റാൻ നാൻഡെസ് 74-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ യുറഗ്വായ് 10 പേരിൽ കളി തുടർന്നു. വാർ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറിയുടെ തീരുമാനം. ഈ ആനുകൂല്യം മുതലെടുക്കാൻ ബ്രസീലിന് കഴിഞ്ഞതുമില്ല. അവസാനം മത്സരം ഷൂട്ടൗട്ടിൽ കലാശിച്ചു.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...