ഓസീസിനെതിരെ വിന്‍ഡീസിൻ്റെ സന്നാഹ വെടിക്കെട്ട്! വിജയം 35 റണ്‍സിന്

Date:

ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് അടിച്ചെടുത്തത്. ഓസിസിനാകട്ടെ, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 35 റണ്‍സിനാണ് വിന്‍ഡീസിന്റെ വിജയം

ഓസീസിന് തുടക്കമെ പിഴച്ചു. 60 റണ്‍സെടുക്കുന്നതിനിടെ ഡേവിഡ് വാര്‍ണര്‍ (15), മിച്ചല്‍ മാര്‍ഷ് (4), ആഷ്ടണ്‍ അഗര്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പിന്നീട് ജോഷ് ഇന്‍ഗ്ലിസും (30 പന്തില്‍ 55), ടിം ഡേവിഡും (12 പന്തില്‍ 25) ചേർന്ന് 53 റണ്‍സ് കൂട്ടിചേര്‍ത്തു. പത്താം ഓവവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞതിന് ശേഷം ഇന്‍ഗ്ലിസിനൊപ്പം ചേര്‍ന്ന് മാത്യു വെയ്ഡ് (14 പന്തില്‍ 25) പൊരുതി നോക്കിയെങ്കിലും വിജയം അകന്നു നിന്നു. നതാന്‍ എല്ലിസ് 22 പന്തില്‍ 39,
ആഡം സാംപ 16 പന്തില്‍ 21 എന്നിങ്ങനെയും ജോഷ് ഹേസല്‍വുഡ് 3 റൺസ് എടുത്ത് പുറത്താവാതെയും നിന്നു. വിന്‍ഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

വിന്‍ഡീസിന് ഷായ് ഹോപ്പിന്റെ വിക്കറ്റ് (14) നേരത്തെ നഷ്ടമായെങ്കിലും പിന്നീട് വന്നവരെല്ലാം കൂറ്റന്‍ അടികള്‍കൊണ്ട് ഓസീസ് ബൗളർമാരെ നിലംപരിശാക്കി. മൂന്നാം വിക്കറ്റില്‍ ജോണ്‍സണ്‍ ചാള്‍സ് (31 പന്തില്‍ 40) – നിക്കോളാസ് പുരാന്‍ (25 പന്തില്‍ 75) സഖ്യം 90 റണ്‍സാണ് നേടിയത്. എട്ട് സിക്‌സും അഞ്ച് ഫോറും അടിച്ചെടുത്ത പുരാന്റെ ഇന്നിംഗ്‌സ് പത്താം ഓവറില്‍ അവസാനിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ റോവ്മാന്‍ പവലും (25 പന്തില്‍ 52) ബാറ്റിംഗ് കരുത്തുകാട്ടി. ഷെർഫാൻ റഥർഫോർഡ് പുറത്താകാതെ 18 പന്തിൽ 47 റൺസും എടുത്തു. നിക്കോളാസ് പുരാനാണ് പ്ലെയർ ഓഫ് ദി മാച്ച്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....