ട്വന്റി20 ലോകകപ്പ്: വെസ്റ്റിൻഡീസിന് വിജയം അവസാന ഓവറിൽ.

Date:

ആതിഥേയരായ വെസ്റ്റിൻഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. കുറഞ്ഞ വിജയലക്ഷ്യമായിട്ടും 19 ഓവറിലാണ് വിൻഡീസ് ജയമുറപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനെ സാധിച്ചുള്ളു. മധ്യനിര താരം സെസെ ബാവു പാപ്പുവ ന്യൂ ഗിനിയയ്ക്കായി അർധ സെഞ്ചറി നേടി. 43 പന്തുകൾ നേരിട്ട താരം 50 റൺസെടുത്താണ് പുറത്തായത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ജോൺസൺ ചാൾസിനെ നഷ്ടമായ വിൻ‍ഡീസിനായി ബ്രാൻഡൻ കിങ്ങും (29 പന്തിൽ 34), നിക്കോളാസ് പുരാനും (27 പന്തിൽ 27) ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 61 ൽ പുരാൻ പുറത്തായെങ്കിലും പിന്നാലെയെത്തിയ റോസ്റ്റൻ ചേസും മികച്ച പ്രകടനം നടത്തി. റോസ്റ്റൻ ചേസ് പുറത്താകാതെ 27 പന്തിൽ 42 റൺസെടുത്തു. ക്യാപ്റ്റൻ റോവ്മൻ പവൽ 15 റൺസിൽ പുറത്തായി.

റോസ്റ്റൻ ചേസാണു കളിയിലെ താരം. ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ യുഎസ്എ കാനഡയെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചിരുന്നു. യുഗാണ്ടയ്ക്കെതിരെയാണ് വെസ്റ്റിൻഡീസിന്റെ അടുത്ത മത്സരം.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...