ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ കണ്ണ് പൊത്തി ‘കോപ്പ’.; രാജ്യത്ത് സംപ്രേക്ഷണമില്ല.

Date:

കോപ്പ അമേരിക്ക ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഇന്ത്യയിലെ ഫുട്ബാൾ പ്രേമികൾക്ക് അവസരമില്ല. മത്സരങ്ങൾ രാജ്യത്ത് ഒരു ചാനലും ആപ്പും തത്സമയം സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പിൽ സംപ്രേഷണമുണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും അവരും ഒരു ക്ഷമാപണത്തോടെ പിന്മാറി.
സോണി സ്പോർട്സ് നെറ്റ്‍വർക്കിന് കീഴിലെ ചാനലുകളിലും സോണി ലിവ് ആപ്പിലുമാണ് യൂറോ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. കോപ്പ മത്സരങ്ങളും സോണി സ്പോർട്സ് കാണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇന്ത്യയിൽ സംപ്രേഷണമുണ്ടാകില്ലെന്ന് ഇവരും സ്ഥിരീകരിച്ചു.

മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനകാത്തത് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരെ നിരാശരാക്കി. സ്‌പോർട്‌സ്റ്റാർ വെബ്‌സൈറ്റിലെ തത്സമയ ബ്ലോഗുകളിലൂടെയാണ് ഇന്ത്യയിൽ സ്‌കോറുകളും ലൈവ് മാച്ച് കമൻ്ററിയും പലരും പിന്തുടരുന്നത്.

Share post:

Popular

More like this
Related

രാജ്‌നാഥ് സിംഗ് ചൈനയിലേക്ക്

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രതിരോധ...

കെനിയയിലെ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കെനിയയിലെ നെഹ്റൂറുവിൽ കഴിഞ്ഞ ദിവസമുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച്...

ടെഹ്‌റാൻ കത്തിയെരിയുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിറകെ ഇറാന്റെ എണ്ണശുദ്ധീകരണശാലയിൽ ഇസ്രായേൽ ആക്രമണം

ചിത്രം 1:ഇസ്രായേൽ ജെറ്റുകൾ ടെഹ്‌റാനിലേക്കും എണ്ണപ്പാടങ്ങളിലേക്കും നടത്തിയ ആക്രമണം ചിത്രം 2...

ഉത്തരാഖണ്ഡില്‍ ഒരാഴ്ചക്കിടെ വീണ്ടും ഹെലികോപ്റ്റര്‍ അപകടം ; തകര്‍ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം

ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഒരാഴ്ചക്കിടെ വീണ്ടും  ഹെലികോപ്റ്റര്‍ അപകടം. ഞായറാഴ്ച പുലര്‍ച്ചെ5.20-ഓടെ ഗൗരികുണ്ഡിനും...