ഉറക്കം ഫുട്ബാൾ കമ്പത്തിന് വഴിമാറട്ടെ, പോരാട്ടങ്ങളുടെ രണ്ടാം ഘട്ടം ശനിയാഴ്ച തുടങ്ങും; യൂറോ കപ്പ് പ്രീക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

Date:

ബെർലിൻ: ഫുട്ബാൾ ആരാധകർക്ക് ഇനിയും ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചുകൊണ്ട് യൂറോ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഗ്രൂപ്പ് പോരാട്ടങ്ങൾ പിന്നിട്ടെത്തിയ 16 കരുത്തർ ഏറ്റുമുട്ടുന്ന മത്സരങ്ങൾ ആവേശ കൊടുങ്കാറ്റുയർത്തും. കാരണം തോറ്റാൽ പുറത്തേക്കുള്ള വഴിതുറക്കും. ജയിച്ചാൽ അടുത്ത അങ്കം കുറിക്കാൻ ക്വാർട്ടർ ഫൈനലിലേക്ക്. ആദ്യ പ്രീക്വാർട്ടറിൽ ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് സ്വിറ്റ്സർലൻഡ് ഇറ്റലിയുമായി ഏറ്റുമുട്ടും.

ജൂൺ 29 രാത്രി 9.30 – സ്വിറ്റ്സർലൻഡ് x ഇറ്റലി

ജൂൺ 30 പുലർച്ചെ 12.30 – ജർമ്മനി x ഡന്മാർക്ക്.

ജൂൺ 30 രാത്രി 9.30 – ഇംഗ്ലണ്ട് x സ്ലൊവാക്യ.

ജൂലൈ 1 പുലർച്ചെ 12.30 – സ്പെയിൻ x ജോർജിയ.

ജൂലൈ 1 രാത്രി 9.30 – ഫ്രാൻസ് x ബെൽജിയം

ജൂലൈ 2 പുലർച്ചെ 12.30 – പോർച്ചുഗൽ x സ്ലൊവാനിയ

ജൂലൈ 2 രാത്രി 9.30 – റുമാനിയ x നെതർലാൻ്റ്സ്.

ജൂലൈ 3 പുലർച്ചെ 12.30 – ഓസ്ട്രിയ x തുർക്കി.

യൂറോക്കെത്തിയ വമ്പന്മാരിൽ ക്രൊയേഷ്യയാണ് പ്രീക്വാർട്ടർ കാണാതെ പുറത്തുപോയ ടീം. ഇറ്റലിക്കെതിരായ നിർണ്ണായക മത്സരം കൈവിട്ടുപോയതാണ് ക്രൊയേഷ്യക്ക് വിനയായത്

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...