വേണ്ട, വേണ്ട….. ഇന്ത്യയോട് വേണ്ട! -ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷലിൻ്റെ മുന്നറിയിപ്പിന്ബാറ്റ് കൊണ്ടും റെക്കാർഡ് കൊണ്ടും ഇന്ത്യൻ ക്യാപ്റ്റൻ്റെ മറുപടി

Date:

സെന്‍റ് ലൂസിയ: സൂപ്പർ എട്ടിൽ ഓസ്ട്രേലിയൻ ബൗളർമാരെ സിക്സറുകൾ കൊണ്ടും ബൗണ്ടറികൾ ഒന്നേകൊണ്ടും അതിർത്തി കടത്തിവിടുമ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ – കളിക്കു മുൻപെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷൽ നൽകിയ മുന്നറിയിപ്പിനുള്ള മറുപടി. അഫ്ഗാനിസ്ഥാനെതിരായ തോൽവിക്ക് ശേഷമാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിൻ്റെ മുന്നറിയിപ്പെന്നും ഓർക്കണം – “no better team to do it against” എന്ന് മാർഷൽ ഇന്ത്യയോട്.
ഇതിന് ബാറ്റ് കൊണ്ടും റെക്കോർഡുകൊണ്ടുമായിരുന്നു ‘ഹിറ്റ്മാ’ൻ്റെ വായടപ്പിക്കുന്ന മറുപടി.
41 പന്തിൽ 92 റൺസെടുത്താണ് രോഹിത് പുറത്തായത്.

മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ള പേരുകേട്ട ഓസീസ് ബൗളർമാരെ എട്ടു തവണയാണ് ഹിറ്റ്മാൻ ഗാലറിലേക്ക് പറത്തിയത്. ഏഴു തവണ ബൗണ്ടറിയിലേക്കും പായിച്ചു. ഇതോടെ ട്വന്‍റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 സിക്സുകൾ നേടുന്ന ആദ്യ താരമായി രോഹിത് ശർമ്മ. ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. – 4165 റൺസ്! . പാകിസ്താൻ നായകൻ ബാബർ അസം (4145), വിരാട് കോഹ്ലി (4103) എന്നിവരെയാണ് താരം മറികടന്നത്

ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്നതും ഇപ്പോൾ രോഹിതിന് അവകാശപ്പെടാം. ഓസട്രേലിയക്കെതിരെ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 132 സിക്സുകളാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരെ 130 സിക്സുകൾ. വെസ്റ്റിൻഡീസ് മുൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിനെയാണ് താരം പിന്നിലാക്കിയത്. പട്ടികയിൽ മൂന്നാമതും ഹിറ്റ്മാൻ തന്നെയാണ്. വിൻഡീസിനെതിരെ 88 സിക്സുകൾ.

ട്വന്‍റി20യിൽ അതിവേഗം അർദ്ധ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ്. ഓസീസിനെതിരെ 19 പന്തിലാണ് താരം 50 പൂർത്തിയാക്കിയത്. 2007ൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച മുൻ ഓൾ റൗണ്ടർ യുവരാജ് സിങ്ങാണ് ഒന്നാമത്. ട്വന്‍റി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് രോഹിത് ഓസീസിനെതിരെ നേടിയത്. 2010 ലോകകപ്പിൽ മുൻ ബാറ്റർ സുരേഷ് റെയ്ന നേടിയ 101 റൺസാണ് ഇന്ത്യൻ താരത്തിന്‍റെ ഉയർന്ന വ്യക്തിഗത സ്കോർ.

Share post:

Popular

More like this
Related

ഭീകരവാദത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുള്‍പ്പെടെ രണ്ടുപേരെ ഉപദേശകസമിതി അംഗങ്ങളാക്കി  ട്രംപ് ; ‘ഭ്രാന്ത്’ എന്ന് ട്രംപിന്റെ അടുത്ത അനുയായി

വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള...

ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിൽ തീപിടുത്തം: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഗുൽസാർ ഹൗസിന് സമീപം ചരിത്ര...