വരിക വരിക ഗ്രാമീണരെ….. ഗ്രാമങ്ങളിലേക്ക് സിനിമ എത്തിക്കാൻ ബലൂൺ തിയേറ്റർ എന്ന ആശയവുമായി ഒരു ഡോക്ടർ

Date:

ബൊമ്മിടി : ഗ്രാമീണരിലേക്ക് സിനിമ എത്തിക്കുക എന്ന ആശയവുമായി ബലൂൺ തിയേറ്റർ അവതരിപ്പിച്ച് ഒരു ഡോക്ടർ. തമിഴ്നാട്ടിലെ ബൊമ്മിടിയിലാണ് സിനിമാ പ്രേമിയും അക്യൂപങ്ചർ ഡോക്ടറുമായ രമേശിൻ്റെ ബലൂൺ തിയറ്റർ. പിക്ചർ ടൈം എന്ന തിയറ്റർ ഫ്രാഞ്ചൈസിയുമായി ചേർന്ന് 20,000 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ശബ്ദ-ദൃശ്യ സൗകര്യങ്ങളോടെയാണ് തിയേറ്റർ ഒരുക്കിയിരിക്കുന്നത്.

ഭീമൻ ബലൂണിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ തിയേറ്ററാണ് ബലൂൺ തിയേറ്റർ എന്നത്. പ്രൊജക്ഷൻ റൂമും കാൻ്റീനും മറ്റ് പല സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. കോഴിക്കോട് നിന്നുള്ള പ്രത്യേക അലങ്കാര ചെടികൾ കൊണ്ടുള്ള ​പൂന്തോട്ടവും തിയറ്ററലുണ്ട്. ഏകദേശം നാല് കോടിയോളമാണ് ബൊമ്മിടിയിൽ തിയറ്റർ സ്ഥാപിക്കാനായി ചിലവായത്

സിനിമ തന്റെ ജീവിതത്തിന്റെ ഭാ​ഗമാണെന്നും സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ സിനിമ ആസ്വദിക്കാനായാണ് താൻ തിയറ്ററൊരുക്കിയതെന്നും ഡോ. രമേശ് പറഞ്ഞു. “എനിക്ക് സിനിമ കാണാൻ ഇഷ്ടമാണ്, അത് എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. എനിക്ക് ഇഷ്ടമുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കുകയാണ് ബലൂൺ തിയറ്റർ എന്ന ആശയത്തിലൂടെ ഞാൻ. ബൊമ്മിടിയിൽ താമസിക്കുന്നവർക്ക് സിനിമ കാണണമെങ്കിൽ 30 കിലോമീറ്ററോളം ദൂരം സേലത്തോ ധർമ്മപുരിയിലോ പോകണം. പോകുന്നതിനും സിനിമ കാണുന്നതിനും ചിലവുകളും ഏറെ. ടിക്കറ്റിനും ലഘുഭക്ഷണത്തിനുമൊക്കെയായി ഒരു കുടുംബത്തിന് ഏകദേശം 3,000 രൂപയെങ്കിലും ചിലവാകും. അതിനാൽ വിലകുറഞ്ഞതും എന്നാൽ തൃപ്തികരവുമായ ഒരു സിനിമാനുഭവം ​​ഗ്രാമീണർക്ക് നൽകാനാണ് എൻ്റെ ശ്രമം”- രമേശ് പറയുന്നു.

യാത്രയ്ക്കിടെ താനെയിൽ വച്ചാണ് ബലൂൺ തിയറ്റർ ആദ്യമായി കാണുന്നതെന്നും അവിടെ നിന്നാണ് ഇത്തരമൊരാശയം ലഭിച്ചതെന്നും ഡോക്ടർ. “ജർമ്മൻ സാങ്കേതികവിദ്യയിലുള്ളതാണ് തിയേറ്റർ. എളുപ്പത്തിൽ പൊളിക്കാനും ആവശ്യമുള്ളപ്പോൾ മറ്റൊരിടത്തേക്ക് മാറ്റാനും കഴിയും. പ്രത്യേക തരം പരുത്തിയുടെയും തീയെ പ്രതിരോധിക്കുന്ന വസ്തുക്കളുടെയും പോളിത്തീൻ മിശ്രിതമാണ് ബലൂൺ. തിയേറ്റർ.” രമേശ് പറഞ്ഞു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...