ബി എസ് പി തമിഴ്നാട് ഘടകം അദ്ധ്യക്ഷനെ വെട്ടികൊന്നു : ആർക്കോട്ട് സുരേഷിൻ്റെ സഹോദരൻ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ.

Date:

ചെന്നൈ: വെള്ളിയാഴ്‌ച വൈകുന്നേരം പെരമ്പൂരിൽ ബിഎസ്‌പി തമിഴ്‌നാട് യൂണിറ്റ് പ്രസിഡൻ്റ് കെ ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട റൗഡി ആർക്കോട്ട് വി സുരേഷിൻ്റെ ഇളയ സഹോദരൻ ഉൾപ്പെടെ എട്ട് പേരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെ വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറം​ഗ സംഘം ആക്രമിക്കുകയായിരുന്നു

ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

പ്രതികാര കൊലപാതകമാണെന്ന് പോലീസ് വൃത്തങ്ങൾ വാദിക്കുന്നുണ്ടെങ്കിലും ക്രൂരമായ കൊലപാതകത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

മരണപ്പെട്ട ആർക്കോട് സുരേഷിൻ്റെ സഹോദരൻ പൊന്നൈ വി ബാലു (39), ഡി രാമു (38), കെ തിരുവെങ്ങാട്ടത്ത് (33), എസ് തിരുമലൈ (45), ഡി സെൽവരാജ് (48), ജി അരുൾ (33), കെ മണിവണ്ണൻ (25) ജെ സന്തോഷ് (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം സാന്തോമിൽ പട്ടാപ്പകൽ വെട്ടേറ്റ് മരിച്ച സുരേഷിൻ്റെ ബന്ധുക്കളും കൂട്ടാളികളുമാണ് പ്രതികളെല്ലാം.

2023 ഓഗസ്റ്റ് 18 ന് വൈകുന്നേരം 6 മണിയോടെ സുരേഷ് തൻ്റെ സുഹൃത്ത് മാധവനൊപ്പം ലൂപ്പ് റോഡിലൂടെ നടക്കുമ്പോൾ ഒരു സംഘം അവരെ വളഞ്ഞിട്ട് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ഈ വർഷം ആദ്യം സുരേഷിൻ്റെ കൊലപാതകത്തിന് സാക്ഷിയായിരുന്ന മാധവനെ മറ്റൊരു സംഘം വെട്ടിക്കൊന്നിരുന്നു. സുരേഷിൻ്റെ കൊലപാതകവുമായി മാധവൻ്റെ കൊലപാതകത്തിന് ബന്ധമില്ലെന്ന് പോലീസ് അന്ന് പറഞ്ഞിരുന്നു.

2010ൽ പൂനമല്ലി കോടതി കവാടത്തിൽ വെച്ച് കുപ്രസിദ്ധ റൗഡി ചെന്നകേശവലുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സുരേഷ്.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...