ഫോട്ടോ എഡിറ്റിംഗ് ഇനിയൊരു പ്രശ്നമേയല്ല!;എ.ഐ ക്യാമറയുമായി ഓപ്പോയുടെ രണ്ട് ഫോണുകൾ

Date:

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ക്യാമറയുമായി ഓപ്പോ . രണ്ടു സ്മാര്‍ട്ട്‌ഫോണുകളാണ് ഈ രീതിയിൽ ഓപ്പോ രംഗത്തിറക്കുന്നത്. റെനോ 12 ഫൈവ് ജി, റെനോ 12 പ്രോ ഫൈവ് ജി എന്നിവയാണ് വിപണി കീഴടക്കാൻ പോകുന്ന മോഡലുകൾ

എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസര്‍ 2.0, എഐ സ്റ്റുഡിയോ, എഐ ക്ലിയര്‍ ഫേസ് എന്നിങ്ങനെ പേരുകളിലായിരിക്കും ക്യാമറ. ഫോട്ടോ എഡിറ്റിംഗിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

വരാനിരിക്കുന്ന റെനോ 12 സീരീസില്‍ എഐ സാങ്കേതികവിദ്യയാണ് ഏറ്റവും പുതിയ മാറ്റം. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാകും. 50എംപി മെയിന്‍ സെന്‍സറും 50എംപി സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടെ ആകര്‍ഷകമായ ക്യാമറ ഫീച്ചറുകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യും.

ജൂലൈ 12ന് ഓപ്പോ റെനോ 12 സീരിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ സ്‌റ്റോറേജ് വേരിയന്റിലായിരിക്കും റെനോ 12 ഇറങ്ങാന്‍ സാധ്യത. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജും. എന്നാല്‍ റെനോ 12 പ്രോ രണ്ടു സ്‌റ്റോറേജ് വേരിയന്റുകള്‍ അവതരിപ്പിച്ചേക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജും, 12 ജിബി റാമും 512 ജിബി സ്‌റ്റോറേജുമുള്ള രണ്ടു വേരിയന്റുകള്‍ ലഭ്യമാക്കും

6.7 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിന്. മീഡിയാടെക് ഡൈമെന്‍സിറ്റി 8250 സ്റ്റാര്‍ സ്പീഡ് എഡിഷന്‍ എസ്ഒസി, ഡൈമെന്‍സിറ്റി 9200 പ്ലസ് സ്റ്റാര്‍ സ്പീഡ് എഡിഷന്‍ ചിപ്പ്‌സെറ്റ് എന്നിങ്ങനെ റെനോ 12നും റെനോ 12 പ്രോയ്ക്കും . പ്രത്യേകതകൾ ഏറെയാണ്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....