പ്ലൂട്ടോയ്ക്കപ്പുറം ഗ്ളൂക്കോസ് സാന്നിദ്ധ്യം ; ജീവന്റെ ഉത്ഭവം സംബന്ധിച്ചു സിദ്ധാന്തങ്ങളുമായി ഗവേഷകർ

Date:

സൗരയൂഥത്തിൽ പ്ലൂട്ടോയ്ക്ക് അപ്പുറം ഗ്ളൂക്കോസ് സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. സൂര്യനിൽ നിന്ന് ഏകദേശം 643.73 കോടി കിലോമീറ്റർ അകലെയുള്ള ആരോകോത്ത് എന്ന പാറക്കൂട്ടമാണു പഞ്ചസാര കൊണ്ട് മൂടപ്പെട്ടിരിക്കുന്നതായി തെളിഞ്ഞത്. ഫ്രാൻസിലേയും യു.എസിലേയും ഗവേഷകരാണ് ഈ സ്ഥിതിവിശേഷം കണ്ടെത്തിയത്. മനുഷ്യരുടെയും മറ്റ് ജീവികളുടെയും ശരീരത്തിൽ അടങ്ങിയ ആർ.എൻ.എയുടെ അടിസ്ഥാന ഘടകങ്ങളാണ് ആരോകോത്ത് പാറക്കൂട്ടത്തിൽ ഉള്ളതെന്നും വ്യക്തമാക്കുന്നു.

എന്നാൽ, ആരോകോത്തിൽ ജീവന് നിലനിൽക്കാൻ ആവശ്യമായ താപനിലയില്ലെന്നു ഗവേഷകര് അറിയിക്കുന്നു. അവിടെ കൊടും തണുപ്പാണ്. എങ്കിലും ഗ്ലൂക്കോസ് സാന്നിധ്യം കണ്ടെത്തിയതോടെ ജീവനെ സംബന്ധിച്ച പുതിയ സിദ്ധാന്തങ്ങൾക്ക് ഈ ഗവേഷണഫലം തുടക്കമിടും. ജീവന്റെ ഉത്ഭവത്തിന് ആവശ്യമായ പഞ്ചസാര തന്മാത്രകളെ ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ് വാൽ നക്ഷത്രങ്ങൾ ആരോകോത്തിൽ നിന്ന് ആദ്യകാല ഭൂമിയിലേക്ക് എത്തിച്ചിരിക്കാമെന്നാണ് ഒരു നിഗമനം. ഫ്രാൻസിലെ സി.എൻ.ആർ.എസ്. യൂണിവേഴ്സിറ്റി കോട്ട് ഡി അസൂറിലെ ഡോ. കോർണേലിയ മേയ്നെർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കരുതുന്നത് മെഥനോൾ ഐസുകൾ കോസ്മിക് രശ്മികളാൽ അരോക്കോത്തിൽ പഞ്ചസാരയായി രൂപാന്തരപ്പെടുകയും അതിന് ചുവപ്പ് നിറം നല്കുകയും ചെയ്തുവെന്നാണ്.

ആരോകോത്ത് ഒരു ഗ്രഹമല്ല. പക്ഷേ, ഗ്രഹങ്ങളുടെ രൂപീകരണത്തിൽ നിന്ന് അവശേഷിച്ച സൗരയൂഥത്തിന്റെ വളരെ ആദ്യകാല ശേഷിപ്പാണെന്നു കരുതുന്നവരുമുണ്ട്. 20 കിലോമീറ്റര്, 14 കിലോമീറ്റർ വ്യാസമുള്ള രണ്ട് ഗോളങ്ങൾ ചേർന്നാണ് ‘ഐസ്മാന്’ രൂപം നല്കുന്നത്. ശതകോടി വർഷങ്ങൾക്ക് മുമ്പാകാം അവ ഒന്നായതെന്നാണു ശാസ്ത്രജ്ഞരുടെ വിശ്വാസം.

2019 ലാണ് ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം അറോക്കോത്തിന്റെ അസാധാരണമായ ആകൃതിയും ചുവന്ന നിറവും ലോകത്തിനു മുന്നിലെത്തിച്ചത്. ഭൂമിയിൽ നിന്ന് 633 കോടി കിലോമീറ്റർ അകലെയുള്ള കൈപ്പർ ബെൽറ്റിൽ പരിക്രമണം ചെയ്യുന്ന ആരോകോത്ത് ഒരു ബഹിരാകാശ പേടകം ഇതുവരെ സന്ദർശിച്ച ഏറ്റവും വിദൂര വസ്തുവാണ്.

അൽഗോങ്കിയൻ ഭാഷയിൽ ‘ആകാശം’ എന്നർത്ഥം വരുന്ന ആരോകോത്തിന് എന്തുകൊണ്ടാണു ചുവപ്പുനിറം വന്നതെന്നത് ആദ്യകാലത്ത് ഒരു സമസ്യയായിരുന്നു. ശീതീകരിച്ച മെഥനോളിന്റെ ഒരു പാളി ചുവന്ന നിറത്തിന് കാരണമാകുന്ന ജൈവ സംയുക്തങ്ങൾ ആരോക്കോത്തിന്റെ ഉപരിതലത്തിലുണ്ട്. വളരെ കുറഞ്ഞ താപനിലയിൽ ഉയർന്ന ഉൗർജ്ജ കണങ്ങളായ ‘ഗാലക്സി കോസ്മിക് കിരണ’ങ്ങളുടെ വികിരണത്തിന് കീഴിൽ മെഥനോൾ ഇൗ ചുവന്ന സംയുക്തങ്ങളായി പരിവർത്തനം ചെയ്യാമെന്നാണു ഒരു സിദ്ധാന്തം നിർദ്ദേശിക്കുന്നത്. ഇൗ സിദ്ധാന്തം ഗവേഷണശാലയിൽ പരീക്ഷിച്ചുനോക്കുകയും ചെയ്തിരുന്നു.

ഗവേഷണ ഗതിയിങ്ങനെയാണെങ്കിലും, അരോക്കോത്തിനെ രുചിനിറഞ്ഞ ഗോളമായി കരുതേണ്ടതില്ലെന്നു ഗവേഷകനായ ഡോ.മേയ്നെർട്ട് അറിയിച്ചു. ‘ഗ്ളൂക്കോസും ഗാലക്ടോസും ആരോകോത്തിലുണ്ടെന്നത് സത്യമാണ്. ഒപ്പം, വിഷവസ്തുക്കളുടെ സാന്നിദ്ധ്യവുമുണ്ട്’. എല്ലാ ജീവനുള്ള കോശങ്ങളിലും കാണപ്പെടുന്ന ഡി.എൻ.എയ്ക്ക് സമാനമായ തന്മാത്രയായ ആർ എൻ എ ഉൽപ്പാദിപ്പിക്കുന്ന അതേ ലളിതമായ ജൈവ സംയുക്തങ്ങളാണ് ആരോക്കോത്തിൽ കാണപ്പെടുന്ന പഞ്ചസാര. പക്ഷേ, ആ ഗോളം ഏതെങ്കിലും തരത്തിലുള്ള ജീവന്റെ ആവാസ കേന്ദ്രമാകുമെന്ന് ഇതിന് അർത്ഥമില്ല’.- അദ്ദേഹം വ്യക്തമാക്കി.

Share post:

Popular

More like this
Related

നടി മിനു മുനീർ‌ അറസ്റ്റിൽ.

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ 1 അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി...

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം നിയമാനുസൃതം ; കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന്...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...