ദളിത് യുവതിയെ പീഡിപ്പിച്ചു ; ഇൻസ്പെക്ടർക്കും അഞ്ച് കോൺസ്റ്റബിൾമാർക്കും എതിരെ കേസ്

Date:

ഹൈദരബാദ് : ഡിറ്റക്ടീവ് ഇൻസ്പെക്ടർ (ഡിഐ) റാമി റെഡ്ഡിക്കും നിലവിൽ സസ്‌പെൻഷനിലുള്ള അഞ്ച് കോൺസ്റ്റബിൾമാർക്കുമെതിരെ തെലങ്കാന പോലീസ് എസ്‌സി/എസ്‌ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്‌ട് പ്രകാരം കേസെടുത്തു.
മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ ദളിത് യുവതിയെ പീഡിപ്പിച്ച കുറ്റത്തിനാണ് കേസ്.

ജൂലായ് 28 ന് ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ദളിത് യുവതിയേയും ഭർത്താവിനെയും മകനെയും ഹൈദരാബാദിലെ ഷാദ്‌നഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ജൂലായ് 24 ന് ഇവരുടെ അയൽവാസിയായ ഉബ്ബാനി നാഗേന്ദർ 4.25 ലക്ഷം രൂപയും പണവും സ്വർണവും മോഷണം പോയെന്ന് പരാതി നൽകിയിരുന്നു.

പരാതി പ്രകാരം ഒരാഴ്ചയോളം ഇരയെ വസ്ത്രം ഉരിഞ്ഞ് പീഡിപ്പിച്ചു. മോചിതയായ ശേഷം യുവതി പ്രാദേശിക നേതാക്കളെ സമീപിച്ച് പീഡന ആരോപണം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. തന്നെയും 13 വയസ്സുള്ള മകനെയും പോലീസ് നിർബന്ധിച്ച് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. 

സംഭവത്തെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിന് സൈബരാബാദ് പോലീസ് കമ്മീഷണർ അവിനാഷ് മൊഹന്തി ഡിറ്റക്ടീവ് ഇൻസ്പെക്ടറെയും അഞ്ച് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...