ഇ-പാസ് ജൂൺ 30 വരെ തുടരും; സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ല – അധികൃതര്‍

Date:

നീലഗിരിയിലും കൊടൈക്കനാലിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ – പാസ് വേണമെന്ന നിബന്ധന ജൂൺ 30 വരെ തുടരുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഹിൽസ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്.

അപേക്ഷിക്കുന്ന എല്ലാവർക്കും ഇ-പാസുകൾ ‘നൽകുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികൾക്ക് ഒരു നിയന്ത്രണവുമില്ലെന്നും എന്നാൽ, വാഹനങ്ങൾ കൊണ്ടുവരുന്നവർക്ക് ഇ-പാസ് നിർബന്ധമാണെന്നും പറഞ്ഞു. പ്രദേശവാസികൾക്കും ബസ് യാത്രികർക്കും ഇ-പാസുകൾ ആവശ്യമില്ല. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്ക്പോസ്റ്റുകളിൽത്തന്നെ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. രേഖകൾ സമർപ്പിച്ചാൽ ഇ-പാസ് അനുവദിക്കും.

വേനൽക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികർക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സന്ദർശകർക്കായി സർക്കാർ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ടി.എൻ. ഇ-പാസ് ഓൺലൈൻ അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു.

രജിസ്റ്റർ ചെയ്യുകയും സന്ദർശന തീയതി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും വേണമെന്നും ഉത്തരവുണ്ടായിരുന്നു. ഈ രണ്ട് പട്ടണങ്ങൾക്കു പുറത്ത് താമസിക്കുന്ന എല്ലാവർക്കും, ഒരു ഇ-പാസ് രജിസ്ട്രേഷൻ നിർബ്ബന്ധമാണ്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...