ഒളിംപിക്സ് ഹോക്കിയിൽ അവസാന നിമിഷം അർജന്റീനയെ സമനിലയിൽ തളച്ച് ഇന്ത്യ

Date:

(Photo by Ahmad GHARABLI / AFP

പാരിസ്∙ പുരുഷ വിഭാഗം ഹോക്കി പൂൾ ബിയിൽ കരുത്തരായ അർ‌ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സമനില. മത്സരത്തിൻ്റെ 59–ാം മിനിറ്റിൽ ഹർമൻപ്രീതിന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്.. അവസാന നിമിഷം ലഭിച്ച പെനൽറ്റി കോർണറാണ് ഇന്ത്യയ്ക്ക് തുണയായത്

അതേ സമയം, ,പെനൽറ്റി കോർണറുകളിൽ മുതലെടുക്കുന്നതിൽ നിരന്തരം ഇന്ത്യ വരുത്തിയ  വീഴ്ചയാണ് സമനിലയിൽ ഒതുങ്ങാൻ കാരണം. മത്സരത്തിലാകെ ലഭിച്ച 10 പെനൽറ്റി കോർണറുകളിൽ ഒരെണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് ലക്ഷ്യത്തിൽ എത്തിക്കാനായത്.

പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ വീഴ്ത്തിയതിനു പിന്നാലെയാണ് ഇന്ത്യ കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ മത്സരം
കാണാനായി ഗ്യാലറിയിൽ എത്തിയിരുന്നു.

.ഇനി, ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇതിനു ശേഷം പൂൾ ബിയിലെ മറ്റു മത്സരങ്ങളിൽ കരുത്തരായ ഓസ്ട്രേലിയ, നിലവിലെ ചാംപ്യൻമാരായ ബെൽജിയം എന്നീ ടീമുകൾക്കെതിരെയും ഇന്ത്യയ്‌ക്ക്
മത്സരമുണ്ട്. രണ്ടു പൂളുകളിലായി നടക്കുന്ന മത്സരങ്ങളിൽ ഇരു പൂളുകളിൽനിന്നും നാലു ടീമുകൾ വീതമാണ് ക്വാർട്ടറിൽ എത്തുക

Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...