മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല, പ്രതിപക്ഷത്തിന്‍റെ നരേറ്റീവിൽ വീഴില്ല; മന്ത്രി മുഹമ്മദ് റിയാസ്

Date:

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം നാൽപ്പതിലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭയിൽ റോജി എം ജോണിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 

മെയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചിരുന്നുവെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മദ്യനയവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.

എല്ലാ കാര്യവും ടൂറിസം ഡയറക്ടറും ചീഫ് സെക്രട്ടറിയും താനും വ്യക്തമാക്കിയതാണെന്നും വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നതെന്നും മന്ത്രി റിയാസ് മറുപടി നല്‍കി. സൗകര്യപ്രകാരം ഒരു കാര്യം മാത്രം എടുത്ത് ചൂണ്ടിക്കാണിക്കുകയാണ്. സംഘടനകൾ ഉന്നയിച്ച വിവിധ കാര്യങ്ങളിൽ ഒന്നു മാത്രമാണിത്. അല്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ല. വിഷയത്തില്‍ പല നരേറ്റീവ് നൽകാൻ ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് ഭരണകാലത്തും സമാനമായ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. വേണമെങ്കിൽ തെളിവുകൾ നൽകാമെന്നും റിയാസ് പറഞ്ഞു. സിപിഐ യോഗത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. അത് സഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് മാനസിക ഉല്ലാസത്തിന് മാത്രം. മദ്യനയത്തെ കുറിച്ച് രണ്ട് മന്ത്രിമാരും ഒരേ അഭിപ്രായമാണ് പറഞ്ഞത്. മന്ത്രിയായി ഇരിക്കാമോ എന്നുള്ള പ്രതിപക്ഷ ചോദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമിൽ ബീജിയമിട്ട് കാണിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല. അത് സ്വന്തം നിരയിലെ മുൻ മന്ത്രിമാരെ നോക്കി പറയുന്നതാവും നല്ലത്. ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിൽ സമയമാകുമ്പോൾ ടൂറിസം വകുപ്പ് അഭിപ്രായം പറയും. ശംഖുമുഖത്ത് സർഫിംഗ് തുടങ്ങുന്ന കാര്യം പരിശോധിക്കുമെന്നും ടൂറിസം മന്ത്രി റിയാസ് അറിയിച്ചു.

Share post:

Popular

More like this
Related

‘പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വെയ്ക്കണം, കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും?’: ഇ.ഡിയോട് സുപ്രീം കോടതി

കൊൽക്കത്ത :  അദ്ധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ...

ഐസിസി റാങ്കിംഗ് : ബൗളിംഗിൽ ജസ്പ്രീത് ബുമ്ര വീണ്ടും ഒന്നാമൻ; ബാറ്റിംഗിൽ യശസ്വി ജയ്സ്വാള്‍ രണ്ടാമത്

ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം  ഇന്ത്യൻ പേസര്‍...

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...