യൂറോ കപ്പിലെ മികച്ച താരം റോഡ്രി; യുവതാരം ലമീൻ യമൽ

Date:

ബെർലിൻ: യൂറോ കപ്പിലെ മികച്ച ഫുട്ബാൾ താരമായും യുവ താരമായും തിരഞ്ഞെടുക്കപ്പെട്ട രണ്ട് കളിക്കാരും സ്പെയിൻ നിരയിൽ നിന്ന്. യൂറോ കപ്പ് ചൂടിയതിന് പുറമെ സ്പെയിൻ ടീമിന് ലഭിച്ച ഈ അംഗീകാരം അവരുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി. സ്​പെയിനിന്റെ മിഡ്ഫീൽഡർ എൻജിൻ റോഡ്രിയും വിംഗർ ലമീൻ യമലുമാണ് യഥാകൃമം താരവും യുവതാരവു മായിതെരഞ്ഞെടുക്കപ്പെട്ടത്. ടീമിനെ നാലാം തവണയും കിരീടത്തിലേക്ക് നയിച്ചതിൽ ഇരുവരും വഹിച്ച പങ്ക് വളരെ വലുതാണ്.

ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തിയ ​കലാശപ്പോരിൽ മുട്ടുകാലിലെ പരിക്ക് കാരണം ഒന്നാം പകുതിക്ക് ശേഷം കയറേണ്ടി വന്നെങ്കിലും ടൂർണ്ണമെന്റിലുടനീളം നടത്തിയ മിന്നും പ്രകടനമാണ് റോഡ്രിക്ക് തുണയായത്. ജോർജിയക്കെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരം തകർപ്പൻ പാസുകളുമായി ടൂർണ്ണമെന്റിലുടനീളം കളം നിറഞ്ഞ് കളിച്ചിരുന്നു. സ്പെയിനിനൊപ്പം നേഷൻസ് ​ലീഗ് കിരീടം നേടിയ 28കാരൻ നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പും യുവേഫ സൂപ്പർ കപ്പും ക്ലബ് വേൾഡ് കപ്പുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ലമീൻ യമൽ ഫ്രാൻസിനെതിരായ സെമിഫൈനലിൽ നിർണ്ണായക ഗോൾ നേടുകയും ടൂർണ്ണമെന്റിൽ നാല് അസിസ്റ്റുകളുമായി വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ നികോ വില്യംസിന്റെ ഗോളിന് വഴിയൊരുക്കിയതും ഈ പതിനേഴുകാരനായിരുന്നു.

യമലിൻ്റെ പിതാവ്, “മഹാനായ റോഡ്രിയ്‌ക്കൊപ്പം” എന്ന തലവാചകത്തോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം.

ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡർ ബൂട്ട് ആറ് താരങ്ങൾ പങ്കിട്ടു. മൂന്ന് ഗോളുകൾ വീതം നേടിയ സ്​പെയിനിന്റെ ഡാനി ഒൽമൊ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, നെതർലാൻഡിന്റെ കോഡി ഗാക്പോ, ​​​
ജോർജിയയുടെ ജോർജെ മികോട്ടഡ്സെ, സ്ലൊവാക്യയുടെ ഇവാൻ ഷ്രാൻസ്, ജർമനിയുടെ ജമാൽ മുസിയാല എന്നിവരാണവർ . മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിന് ഫ്രാൻസിന്റെ മൈക് മെയ്ഗ്നൻ തെരഞ്ഞെടുക്കപ്പെട്ടു.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...