വിദ്വേഷ പ്രസംഗവുമായി അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവ്. ഭൂരിപക്ഷത്തിന്റെ ഹിതം അനുസരിച്ച് രാജ്യം
ഭരിക്കപ്പെടണമെന്ന് ജഡ്ജി എസ് കെ യാദവിൻ്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്.
ഏകീകൃത സിവില്‍കോഡ് ഉടന്‍ നടപ്പാകും എന്നും ജഡ്ജി പറഞ്ഞുവെക്കുന്നുണ്ട്. വിഎച്ച്പിയുടെ ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട സെമിനാറിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. രാംലല്ല മോചിതയായി കാണാന്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗം ചെയ്തുവെന്നും ഞങ്ങള്‍ക്കത് സാദ്ധ്യമാക്കാന്‍ കഴിഞ്ഞുവെന്നും . നമ്മുടെ രാജ്യവും ഹിന്ദുമതാചാരങ്ങളുമാണ് കുട്ടികളെ ഒന്നാമതായി പഠിപ്പിക്കേണ്ടതെന്നും ജസ്റ്റിസ് എസ് കെ യാദവ് പറഞ്ഞു.
.
അതേസമയം ജഡ്ജി എസ് കെ യാദവിനെതിരെ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ രംഗത്ത് വന്നിട്ടുണ്ട്. സത്യപ്രതിജ്ഞാ ലംഘനമാണ് ജഡ്ജി നടത്തിയതെന്ന് ലോയേഴ്‌സ് യൂണിയന്‍ വിമർശിച്ചു. സ്വതന്ത്രജുഡീഷ്യറി എന്ന ആശയത്തിന് തുരങ്കം വയ്ക്കുന്ന പരാമര്‍ശമാണ് ജഡ്ജി നടത്തിയത്. സുപ്രീംകോടതി വിഷയത്തില്‍ ഇടപെടണമെന്നും ലോയേഴ്‌സ് യൂണിയന്‍ അദ്ധ്യക്ഷന്‍ പി വി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു.