വ്യാജ പാസ്പോർട്ടിൽ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് കടക്കാൻ ശ്രമം; ബംഗ്ലാദേശി അറസ്റ്റിൽ 

Date:

വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിലായി. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനെയാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറിയത്.
പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്. നിരവധി ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ് ബുക്കും, ആധാർ കാർഡ്,  മദ്രസ്സ രേഖകൾ തുടങ്ങിയവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. 

2016 ലാണ് വ്യാജ വിലാസത്തിൽ ഇന്ത്യൻ പാസ്പോർട്ട് എടുത്തതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും

Share post:

Popular

More like this
Related

ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില കൂട്ടി ; 50 രൂപയുടെ വർദ്ധനവ്

ന്യൂഡൽഹി : ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ വർദ്ധിപ്പിച്ചതായി...

ഗോകുലം ​ഗോപാലൻ കൊച്ചി ഇഡി ഓഫീസിൽ ; ഫെമ കേസിൽ മൊഴിയെടുപ്പ് തുടരുന്നു

കൊച്ചി: വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)...