കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടില്ലെന്ന നിലപാടുമായി റവന്യൂ മന്ത്രി ; മാറ്റിവെച്ചത് ഒരു ജനതയുടെ വർഷങ്ങൾ കാത്തിരുന്ന ജീവിത സ്വപ്നമായ പട്ടയമേള

Date:

കണ്ണൂര്‍: കണ്ണൂരില്‍ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്ന് പരിപാടികള്‍ മാറ്റിവെച്ചു. കണ്ണൂര്‍ കളക്ടര്‍ അരു’ൺ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് മന്ത്രി അറിയിച്ചതനുസരിച്ചാണ് സ്വന്തം വകുപ്പിൻ്റെ പരിപാടികൾ മാറ്റിവെച്ചത് എന്നറിയുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടറോടുള്ള അവജ്ഞ പരസ്യമായി രേഖപ്പെടുത്തുന്നതായി റവന്യൂ മന്ത്രി കെ രാജൻ്റെ നിലപാട്

വർഷങ്ങളായി പട്ടയത്തിനായി കാത്തിരുന്ന ഇരിട്ടിയിലേയും കൂത്തുപറമ്പിലേയും ഒരു ജനതക്കാണ് മന്ത്രി – കലക്ടർ അസംതൃപ്തിയിൽ അനിശ്ചിതത്വമായി നീണ്ടു പോയേക്കാവുന്ന മറ്റൊരു പട്ടയമേളക്കായി കാലം കഴിക്കേണ്ടി വന്നത്. മാറ്റിവെച്ച ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം പ്രത്യേകിച്ച് ആരുടെയും ജീവിതത്തെ സ്പർശിക്കാത്തതാണെന്നത് ആശ്വാസം. .

എന്നാൽ നാളെ കളക്ടര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് റവന്യൂ മന്ത്രി മാറി നില്‍ക്കുന്നു എന്നുള്ള വാർത്തകൾ മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. അപ്പോഴും, കളക്ടര്‍ പങ്കെടുക്കാത്ത മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തില്‍ മന്ത്രി എത്തുന്നുണ്ടല്ലോ എന്ന ചോദ്യം അന്തരീക്ഷത്തിൽ അവശേഷിക്കുന്നുമുണ്ട്.

Share post:

Popular

More like this
Related

ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

iഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ്...

ഇന്ത്യ-പാക് പ്രശ്നത്തിൽ മധ്യസ്ഥത മാത്രമല്ല, നേരിട്ടുള്ള ചർച്ചയ്ക്കും തയ്യാറെന്ന് യുഎസ്

വാഷിംങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുകെ വിദേശകാര്യ സെക്രട്ടറി...

സംഘർഷമേഖലകളിൽ സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ

വത്തിക്കാൻ : ഇന്ത്യ - പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് മാർപാപ്പ...

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; മെയ് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന...