ട്രംപ് നൽകിയ മാനനഷ്ട കേസ് ഒത്തുതീര്‍പ്പിലേക്ക് ; 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച്  എബിസി ന്യൂസ്

Date:

വാഷിങ്ടൺ: എബിസി ന്യൂസിനെതിരെ നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസ് ഒത്തുതീർപ്പിലേക്ക്. നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാനാണ്  എബിസി ന്യൂസ് ശ്രമിക്കുന്നത്. 15 മില്യൺ ഡോളറാണ് എബിസി ന്യൂസ് നഷ്ടപരിഹാരമായി നൽകാമെന്ന്  സമ്മതിച്ചിരിച്ചിരിക്കുന്നത്.

ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പരാമർശിച്ചതിനെതിരെയാണ് മാനനഷ്ട കേസ്. ഇക്കഴിഞ്ഞ മാർച്ച് 10 ന് ഒരു അഭിമുഖത്തിനിടെയാണ് ആങ്കര്‍ ജോർജ്ജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

ഒത്തുതീർപ്പിന്റെ ഭാഗമായി, ആദ്യം ഫോക്സ് ന്യൂസ് ഡിജിറ്റലും, എബിസി ന്യൂസും സ്റ്റെഫാനോപോളസിന്റെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. നഷ്ടപരിഹാര തുകയായ 15 മില്യൺ പ്രസിഡൻഷ്യൽ ഫൗണ്ടേഷനും മ്യൂസിയത്തിനുമായാണ് കൈമാറുക
ട്രംപിന്റെ കോടതി ചെലവായ ഒരു മില്യൺ ഡോളറും എബിസി ന്യൂസ് നൽകും.

1996-ൽ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വെച്ച് മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു കേസ്.  എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ  ബലാത്സംഗ കേസ് തെളിയിക്കാൻ സാധിച്ചില്ല. 2023-ൽ സിഎന്നിനെതിരെ ട്രംപ് നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളിയിരുന്നു. അതിൽ സിഎൻഎൻ തന്നെ അഡോൾഫ് ഹിറ്റ്‌ലറുമായി ഉപമിച്ചെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.  ന്യൂയോർക്ക് ടൈംസിനും വാഷിംഗ്ടൺ പോസ്റ്റിനുമെതിരെ ട്രംപ് ഫയൽ ചെയ്ത കേസുകളും കോടതി തള്ളിയിരുന്നു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...