(Photo by Ahmad GHARABLI / AFP
പാരിസ്∙ പുരുഷ വിഭാഗം ഹോക്കി പൂൾ ബിയിൽ കരുത്തരായ അർജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സമനില. മത്സരത്തിൻ്റെ 59–ാം മിനിറ്റിൽ ഹർമൻപ്രീതിന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്.. അവസാന നിമിഷം ലഭിച്ച പെനൽറ്റി കോർണറാണ് ഇന്ത്യയ്ക്ക് തുണയായത്
അതേ സമയം, ,പെനൽറ്റി കോർണറുകളിൽ മുതലെടുക്കുന്നതിൽ നിരന്തരം ഇന്ത്യ വരുത്തിയ വീഴ്ചയാണ് സമനിലയിൽ ഒതുങ്ങാൻ കാരണം. മത്സരത്തിലാകെ ലഭിച്ച 10 പെനൽറ്റി കോർണറുകളിൽ ഒരെണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് ലക്ഷ്യത്തിൽ എത്തിക്കാനായത്.
പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ വീഴ്ത്തിയതിനു പിന്നാലെയാണ് ഇന്ത്യ കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ മത്സരം
കാണാനായി ഗ്യാലറിയിൽ എത്തിയിരുന്നു.
.ഇനി, ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇതിനു ശേഷം പൂൾ ബിയിലെ മറ്റു മത്സരങ്ങളിൽ കരുത്തരായ ഓസ്ട്രേലിയ, നിലവിലെ ചാംപ്യൻമാരായ ബെൽജിയം എന്നീ ടീമുകൾക്കെതിരെയും ഇന്ത്യയ്‌ക്ക്
മത്സരമുണ്ട്. രണ്ടു പൂളുകളിലായി നടക്കുന്ന മത്സരങ്ങളിൽ ഇരു പൂളുകളിൽനിന്നും നാലു ടീമുകൾ വീതമാണ് ക്വാർട്ടറിൽ എത്തുക