ഗാസ: സംഘര്‍ഷം തുടരുന്ന ഗാസയില്‍ പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്‍കാനുള്ള സ്ഥലമില്ലെന്ന് പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസി (യുഎന്‍ആര്‍ഡബ്ല്യു). ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സ്ഥലമില്ലാതെ പലായനം ചെയ്യുന്നത് തുടരുകയാണെന്നും യുഎന്‍ആര്‍ഡബ്ല്യു സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും അവരെ താമസിപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങളില്ലെന്നും യുഎന്‍ആര്‍ഡബ്ല്യു അറിയിച്ചു
ഇസ്രയേല്‍ പുറത്തിറക്കിയ പലായന ഉത്തരവിനെ തുടര്‍ന്ന് മധ്യഗാസയില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകാൻ നിര്‍ബന്ധിതരായിരിക്കുകയാണെന്നും യുഎന്‍ആര്‍ഡബ്ല്യു കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 40, 099 പേര്‍ കൊല്ലപ്പെട്ടു. 92,609 പേര്‍ക്ക് പരുക്കേറ്റു.