ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ15-ാമത് കൺവെന്‍ഷന് തുടക്കമായി

Date:

ടെക്‌സസ് : വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ.സി.സി.എന്‍.എ) യുടെ 15 ാം കണ്‍വെന്‍ഷന് സാന്‍ അന്റോണിയയില്‍ പ്രൗഢഗംഭീരമായ തുടക്കം. സാന്‍ അന്റോണിയയിലെ ഹെന്‍ട്രി ബി ഗോണ്‍സാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കുര്‍ബാനയോടെയായിരുന്നു നാല് ദിവസത്തെ ദേശീയ കണ്‍വെന്‍ഷന്‍ തുടങ്ങിയത്. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിനൊപ്പം അമേരിക്കയിലെ എല്ലാ ക്നാനായ വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ജൂലായ് 4 ന് തുടങ്ങിയ കെ.സി.സി.എന്‍.എ സമ്മേളനത്തിന് മാര്‍ മാത്യൂ മൂലക്കാട്ട് ആശംസകള്‍ നേര്‍ന്നു. സത്യത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷന്‍ ക്നാനായ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന വേദിയാകണമെന്ന് മാര്‍ മാത്യൂ മൂലക്കാട്ട് ഓർമ്മിപ്പിച്ചു. കുര്‍ബാനയ്ക്ക് ശേഷം നിലവിളക്ക് തെളിച്ച് മാര്‍ മൂലക്കാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍ര് ജിപ്സന്‍ പുരയംപള്ളില്‍, ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍, ജോ.സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, ട്രഷറര്‍ സാമോന്‍ പള്ളാട്ടുമടം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജറിന്‍ കുര്യന്‍ പടപ്പമാക്കില്‍, ഡാളസ്-സാന്‍ അന്റോണിയോ ആര്‍.വി.പി ഷിന്റോ വള്ളിയോടത്ത്, വെസ്റ്റേണ്‍ റീജിയണല്‍ ആര്‍.വി.പി ജോസ് പുത്തന്‍ പുരയില്‍ , ചിക്കാഗോ ആര്‍.വി.പി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ഹൂസ്റ്റണ്‍ ആര്‍.വി.പി അനൂപ് മ്യാല്‍ക്കരപ്പുറത്ത്, ഡിട്രോയ്റ്റ് ആര്‍.വി.പി അലക്‌സ പുല്ലുകാട്ട്, ന്യൂയോര്‍ക്ക് ആര്‍.വി.പി ജയിംസ് ആലപ്പാട്ട് , അറ്റ്‌ലാന്റ് -മയാമി ആര്‍.വി.പി ലിസി കാപറമ്പില്‍, കാനഡ ആര്‍.വി.പി ലൈജു ചേന്നങ്കാട്ട്, നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആര്‍.വി.പി ജോബോയ് മണലേല്‍,
താമ്പ ആര്‍.വി.പി ജയിംസ് മുകളേല്‍ , കെ.സി.ഡബ്യൂ.എഫ്്.എന്‍.എ പ്രസിഡന്‍ര് പ്രീണ, കെ.സി.വൈ.എല്‍.എന്‍.എ രേഷ്്മ കരകാട്ടില്‍, കെ.സി.വൈ.എന്‍.എ പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, യൂണിറ്റ് പ്രസിഡന്റുമാരായ ഷീജ വടക്കേപറമ്പില്‍, ജയിന്‍ മാക്കില്‍, സിറില്‍ തൈപറമ്പില്‍, ഏബ്രഹാം പെരുമണിശ്ശേരില്‍, വനീത് കടുത്തോടില്‍, ഷിബു പാലകാട്ട്, ഷിജു തണ്ടച്ചേറില്‍, ഫിലിപ്‌സ ജോര്‍ജ്, ഡൊമിനിക് ചാക്കോണല്‍, ഷിബു ഒളിയില്‍, സജി മരിങ്ങാട്ടില്‍, ജോണി ചക്കാലക്കല്‍, സിറില്‍ തടത്തില്‍, ജോണ്‍ വിലങ്ങാട്ടുശ്ശേരില്‍, ജോസ് വെട്ടുപാറപ്പുറത്ത്, ഡിത്തു തോമസ്, കിരണ്‍, സന്തോഷ്, കുര്യന്‍ ജോസഫ്, തോമസ് മുണ്ടക്കല്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം ഐസ് ബ്രേക്കിംഗ് സെഷനുകള്‍ നടന്നു. തുടര്‍ന്ന് കെ.സി.സി.എന്‍.എ യുടെ സാന്‍ അന്റോേണിയോ, ഹൂസ്റ്റണ്‍, ഡാലസ് യൂണിറ്റുകള്‍ ഒരുക്കിയ. കലാസന്ധ്യ അരങ്ങേറി. തുടര്‍ന്ന് സാസ്‌ക്കാരിക പരിപാടികള്‍ പ്രശസ്ത ചലച്ചിത്ര നടന്‍ ലാലു അലക്‌സ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം രമ്യാ നമ്പീശന്‍ ചടങ്ങി്ല്‍ പങ്കെടുത്തു. തുടര്‍ന്ന് യുവഗായകരായ അരുണ്‍ ഗോപന്‍, നീതു സൂബ്രഹ്‌മണ്യം, കീര്‍ത്തന സ്മിത ഷാജി എന്നിവരുടെ സംഗീത പരിപാടി അരങ്ങേറി. നടന്‍മാരും ഹാസ്യ താരങ്ങളുമായ അസീസ് നെടുമങ്ങാടും രാജേഷ് പറവൂരും ചേര്‍ന്നുള്ള സ്‌കിറ്റും കെ.സി.സി.എന്‍ ക

ഉദ്ഘാടന ചടങ്ങിന് ശേഷം ഐസ് ബ്രേക്കിംഗ് സെഷനുകള്‍ നടന്നു. തുടര്‍ന്ന് കെ.സി.സി.എന്‍.എ യുടെ സാന്‍ അന്റോേണിയോ, ഹൂസ്റ്റണ്‍, ഡാലസ് യൂണിറ്റുകള്‍ ഒരുക്കിയ. കലാസന്ധ്യ അരങ്ങേറി. തുടര്‍ന്ന് സാസ്‌ക്കാരിക പരിപാടികള്‍ പ്രശസ്ത ചലച്ചിത്ര നടന്‍ ലാലു അലക്‌സ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം രമ്യാ നമ്പീശന്‍ ചടങ്ങി്ല്‍ പങ്കെടുത്തു. തുടര്‍ന്ന് യുവഗായകരായ അരുണ്‍ ഗോപന്‍, നീതു സൂബ്രഹ്‌മണ്യം, കീര്‍ത്തന സ്മിത ഷാജി എന്നിവരുടെ സംഗീത പരിപാടി അരങ്ങേറി. നടന്‍മാരും ഹാസ്യ താരങ്ങളുമായ അസീസ് നെടുമങ്ങാടും രാജേഷ് പറവൂരും ചേര്‍ന്നുള്ള സ്‌കിറ്റും കെ.സി.സി.എന്‍ കണ്‍വെന്‍ഷന്‍ ആദ്യദിനം വര്‍ണാഭമാക്കി.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...