ഓസ്‌ട്രേലിയയിലേക്ക് പഠനത്തിന് പോകാന്‍ തയ്യാറെടുത്തിരിക്കുന്ന മക്കളുള്ള രക്ഷിതാക്കളുടെ നെഞ്ചിൽ തീകോരിയിടുന്ന അവസ്ഥയായി ഓസ്ട്രേലിയൻ സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാക്കിയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മുമ്പ് 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്ക് (1,600 ഡോളര്‍) ആണ് ഉയര്‍ത്തിയത്. ഒറ്റയടിക്ക് 74,265 രൂപയുടെ വർദ്ധന. തീരുമാനം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു.
വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയിലും വര്‍ദ്ധനയുണ്ട്. മേയ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ (16.36 ലക്ഷം രൂപ) സമ്പാദ്യമുള്ളവര്‍ക്കാണ് ഇനിമുതൽ വീസയ്ക്ക് അര്‍ഹതയുണ്ടാകുക.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തുക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബോറിലാണ് 21,041 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയത്. യാത്ര, കോഴ്സ് ഫീസ്, ജീവിത ചെലവുകള്‍ എന്നിവയ്ക്ക് ആവശ്യമായ പണം ഉറപ്പു വരുത്തുന്നതിനാണ് അക്കൗണ്ടില്‍ തുക കാണിക്കുന്നത്.
സന്ദര്‍ശക വീസയും താല്‍ക്കാലിക ബിരുദ വീസയുമുള്ളവരെ ഓണ്‍ഷോര്‍ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. വിദ്യാര്‍ത്ഥി വീസയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഫീസ് കൂട്ടിയതെന്നാണ് സർക്കാർ പറയുന്നത്. പുതിയ വര്‍ദ്ധനവോടെ യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതാകും ഓസ്ട്രേലിയൻ പഠനം.
അനിയന്ത്രിതമായ കുടിയേറ്റം മൂലം ഓസ്‌ട്രേലിയയില്‍ തദ്ദേശീയര്‍ അസ്വസ്ഥരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നിരക്ക് കൂട്ടിയത്. സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷം ഓസ്‌ട്രേലിയയിലേക്ക് 5.5 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിൻ്റെ വർദ്ധന.
ഓസ്ട്രേലിയയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് വിദേശ വിദ്യാഭ്യാസം. വിദേശ വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ ഒഴുക്കുണ്ടായത് ഓസ്ട്രേലിയയില്‍ വാടക ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റം പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
[5:00 pm, 3/7/2024] Satheesh: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്; തിയ്യതി പിന്നീട്
തിരുവനന്തപുരം : ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കും. തിയ്യതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്തംബര്‍ 25 മുതല്‍ കണ്ണൂരില്‍ സംഘടിപ്പിക്കും. ശാസ്ത്രമേള നവംബറില്‍ ആലപ്പുഴയിലാണ് നടക്കുക.
സ്‌കൂള്‍ കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിംപിക്‌സ് എന്ന് അറിയപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. എറണാകുളത്തായിരിക്കും ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ്.
[5:18 pm, 3/7/2024] Satheesh: ‘നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല’; മണിപ്പൂര്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
ന്യൂഡല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മണിപ്പൂരിലെ സംസ്ഥാന സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുക്കി വിഭാഗത്തില്‍പ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം മണിപ്പൂര്‍ സര്‍ക്കാർ ഏറ്റുവാങ്ങിയത്. കുക്കി വിഭാഗത്തില്‍പെട്ട വ്യക്തിയായതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയിൽ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചികിത്സ നിഷേധിക്കപെടുകയായിരുന്നുവെന്ന് കോടതി ഓർമ്മിപ്പിച്ചു.
മണിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരനെ ഉടന്‍തന്നെ ഗുവാഹട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഈ ചികിത്സയുടെ ചെലവ് പൂര്‍ണ്ണമായും മണിപ്പൂര്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജൂലായ് 15 നകം മെഡിക്കല്‍ റിപ്പോർട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
[6:30 pm, 3/7/2024] D PREMESH KUMAR: മാറേണ്ടത് ഓഫീസുകളും നിയമങ്ങളും;റീൽസിൽ അഭിനയിച്ച ജീവനക്കാരെ പിന്തുണച്ച് മുരളി തുമ്മാരുകുടി