തലയിൽ പേനുണ്ടോ, വിമാന യാത്ര ബുദ്ധിമുട്ടിലാവും ; യാത്രക്കാരിയുടെ തലമുടിയില്‍ പേൻ കണ്ട് വിമാനം ‘എമർജൻസി ലാൻ്റിംഗ്’ നടത്തി!

Date:

[സാങ്കൽപിക ചിത്രം]

സംഭവം അങ്ങ് ലൊസാഞ്ചലസിലാണ്. യാത്രക്കാരിയുടെ തലമുടിയിലൂടെ പേന്‍ ഇഴയുന്നത് കണ്ടെതിനെത്തുടര്‍ന്ന് ലൊസാഞ്ചലസില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ് 2201 വിമാനമാണ് അടിയന്തരമായി ഫീനിക്സില്‍ ഇറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന ഏതന്‍ ജുഡല്‍സന്‍ എന്ന യാത്രക്കാരൻ സോഷ്യല്‍മീഡിയയിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചതാണ് സംഭവം പുറംലോകമറിയാൻ കാരണമായത്.

വിമാനം പെട്ടെന്ന് മറ്റൊരു വിമാനത്താവളത്തിൽ ‘എമർജൻസി ലാൻ്റിംഗ്’ നടത്തിയതിൻ്റെ കാരണം യാത്രക്കാരോട് അധികൃതര്‍ അറിയിക്കാത്തത് യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചെന്നും ഇയാള്‍ പറയുന്നുണ്ട്. ന്യൂയോര്‍ക്കിലേക്ക് പോവേണ്ട വിമാനമാണ് യാത്രക്കാരിയുടെ തലയില്‍ പേന്‍ കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. സഹയാത്രക്കാരായ രണ്ടുപേർ യുവതിയുടെ തലമുടിയിൽ പേന്‍ ഇഴയുന്നത് കണ്ട് ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. വിമാനം നിലത്തിറക്കുന്ന സമയത്ത് 12 മണിക്കൂര്‍ വൈകിയെ വിമാനം യാത്ര തുടരൂവെന്നും താമസസൗകര്യം ഒരുക്കുമെന്നും ക്രൂ അറിയിക്കുകയായിരുന്നു.

യാത്രക്കാര്‍ക്ക് താമസ സൗകര്യത്തെക്കുറിച്ച് ലഭിച്ച ഇമെയില്‍ സന്ദേശത്തിലും കാരണമെന്തെന്ന് വ്യക്തമാക്കിയിരുന്നില്ല. ഒരു യാത്രക്കാരിക്ക് അടിയന്തര ചികിത്സ വേണ്ടിവന്നതുകൊണ്ടാണ് വിമാനം നിലത്തിറക്കുന്നതെന്ന് പിന്നീട് സന്ദേശം വന്നു. എന്നാൽ യാത്രക്കാര്‍ക്കിടെയിലെ ‘കുശു കുശുക്ക’ലിലൂടെ മറച്ചുവെച്ച കാര്യം പുറത്തറിയാൻ അധിക സമയമെടുത്തില്ല – ഒരു യുവതിയുടെ തലമുടിയിൽ പേന്‍ ഇഴയുന്നത് കണ്ടുവെന്നും ആ വിവരം ക്രൂവിനെ അറിയിച്ച രണ്ട് യാത്രക്കാരാണ് പണിപറ്റിച്ചതെന്നും!

Share post:

Popular

More like this
Related

കല്യാണിയുടെ മൃതദേഹം കണ്ടെത്തി ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: അങ്കണവാടിയില്‍ നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം...

മഴ : ചൊവ്വാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; മൺസൂൺ നേരത്തെ പ്രതീക്ഷിക്കാം

തിരുവനന്തപുരം: മഴ മുന്നറിയിപ്പുമായി ചൊവ്വാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്...

ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല ഇന്ത്യ – സുപ്രീംകോടതി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: ബിജെപി മന്ത്രിയുടെ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ മുന്നിൽ നിന്ന് നയിച്ച ...