ബ്രസീലിൽ ജനവാസ മേഖലയിൽ യാത്രാ വിമാനം തകർന്നു വീണു ; വൻ അപകടം

Date:

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്]:

സാവോപോളോ ∙ ബ്രസീലിലെ സാവോപോളോയിൽ 58 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ–72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരാനയിലെ കസ്കാവലിൽ നിന്ന് സാവോ പോളയിലെ ഗ്വാറുലോസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകർന്നു വീണത്. 58 യാത്രക്കാർക്ക് പുറമെ 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ദൃവിമാനം വീഴുന്നതിന്റെ വിഡിയോ
ശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും വോപാസ് എയർലൈൻ അധികൃതർ പറഞ്ഞു. അതേസമയം വിമാനം പതിച്ചത് ജനവാസ മേഖലയിലാണെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടസ്ഥലത്തേയ്ക്ക് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരടക്കമുള്ള രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്.

Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...