നിൽക്കുമോ വെടി ! ; യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യുക​യാ​ണെ​ന്ന് ല​ബ​നാ​ൻ

Date:

(Photo Courtesy : Mohmud Hams / AFP – X )

ബൈ​റൂ​ത്: ഇ​സ്രാ​യേ​ൽ-​ഹി​സ്ബു​ല്ല സംഘർഷത്തിന് പരിഹാരമുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിയിച്ചൊരു പ്രതികരണം ലെബനനിൽ നിന്ന് വന്നു. യു.​എ​സ് മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദ്ദേശം ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന ല​ബ​നാ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ന​ബീ​ഹ് ബെ​റി അ​റി​യി​പ്പാണ് പുതിയ പ്രതീക്ഷകൾക്ക വഴി മരുന്നാകുന്നത്.

യു.​എ​സ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി ലി​സ ജോ​ൺ​സ​ൺ കൈ​മാ​റി​യ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദ്ദേശ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യ്യാറാ​യി​ട്ടില്ലെങ്കിലും ല​ബ​നാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്ന് ബെ​റി ആ​വ​ർ​ത്തി​ക്കുന്നുണ്ട്. ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് ല​ബ​നാ​നി​ൽ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ൽ​കാ​നു​ള്ള ഒ​രു നി​ർ​ദേ​ശ​വും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ച​ർ​ച്ച ചെ​യ്യാ​നും ക​ഴി​യാ​ത്ത​താ​ണ്. അ​ത്ത​രം ഒ​രു വ്യ​വ​സ്ഥ​യും യു.​എ​സ് നി​ർ​ദേ​ശ​ത്തി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

നാ​റ്റോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും വി​ദേ​ശ സൈ​ന്യ​ത്തെ ല​ബ​നാ​നി​ൽ വി​ന്യ​സി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളും അ​ദ്ദേ​ഹം ത​ള്ളി. ഒ​രു ബ​ദ​ൽ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ല​ബ​നാ​ൻ അ​തു​​മാ​യി മു​ന്നോ​ട്ടു​പോ​കി​ല്ല. നി​ല​വി​ലു​ള്ള സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ബെ​റി ചൂ​ണ്ടി​ക്കാ​ട്ടി.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....