തട്ടും തടവും – ബൈഡനും ട്രംപും : ആദ്യ സംവാദത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, യുക്രെയ്ൻ യുദ്ധം

Date:

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ തുറന്ന സംവാദത്തിൽ വാദപ്രതിവാദങ്ങളുമായി സ്ഥാനാർത്ഥികളായ ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും. വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചൊല്ലി ഇരുവരും തുടക്കമിട്ട സംവാദം തുറന്ന പോരിലേക്ക് നീങ്ങുകയാണ്.

സംവാദം തുടങ്ങിയ ട്രംപ് കത്തിക്കയറുന്ന വിലക്കയറ്റത്തിൽ രൂക്ഷമായി ബൈഡനെ വിമർശിച്ചു. ബൈഡൻ തികഞ്ഞ പരാജയമായിരുന്നുവെന്നും വിലക്കയറ്റം ജനങ്ങളെ കൊല്ലുകയാണെന്നും ട്രംപ് വിമർശിച്ചു.
എന്നാൽ ട്രംപിന്റെ ഭരണകാലയളവിൽ ജനങ്ങൾക്ക് സംഭവിച്ച തൊഴിൽ നഷ്ടങ്ങൾ എടുത്തുക്കാട്ടിയാണ് ബൈഡൻ വെടി പൊട്ടിച്ചത്. കൊവിഡ് കാലത്ത് കൂപ്പുകുത്തിയ തൊഴിൽ വ്യവസ്ഥ തന്റെ കാലത്താണ് പൂർവ്വസ്ഥിതിയിലായതെന്ന് ബൈഡൻ. ട്രംപ് രാജ്യത്ത് കുടിയേറിവന്നവരോട് ക്രൂരത കാട്ടിയെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും അടക്കം മനഃപൂർവം വെവ്വേറെ സ്ഥലങ്ങളിൽ പൂട്ടിയിട്ടെന്നുമെല്ലാം ബൈഡൻ ആരോപണമുന്നയിച്ചു.

പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രം ആദ്യഘട്ടത്തിൽ തങ്ങി നിന്ന ചർച്ച പിന്നീട് പതിയെ അന്താരാഷ്ട്ര തലത്തിലേക്ക് മാറി. താനായിരുന്നു പ്രസിഡന്റ് എങ്കിൽ യുക്രെയ്ൻ യുദ്ധം നടക്കുമായിരുന്നില്ലെന്ന് ട്രംപ്. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ മോശം ദിനങ്ങളിൽ ഒന്നാണെന്നും താനായിരുന്നെങ്കിൽ ഇങ്ങനെ നാണംകെട്ട് ഇറങ്ങില്ലായിരുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. പലസ്തീനെ അംഗീകരിക്കുന്നത് താൻ ആലോചിച്ച് മാത്രം എടുക്കുന്ന തീരുമാനമാകുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിനെതിരായ കേസുകളും ബൈഡൻ സംവാദത്തിനിടയിൽ എടുത്തിട്ടു. ബൈഡന്റെ മകന്റെ പൊലീസ് കേസ് ഓർമ്മിപ്പിച്ചുകൊണ്ട് ട്രംപും മറുപടി നൽകി. ട്രംപിന്റെ അനുയായികൾ നടത്തിയ ക്യാപിറ്റൽ ഹിൽ അക്രമങ്ങളും ബൈഡൻ ആയുധമാക്കി. അമേരിക്കൻ പൊതുതിരഞ്ഞടുപ്പിന് മുൻപുള്ള രണ്ട് സംവാദങ്ങളിൽ ആദ്യ സംവാദമാണ് ഇരുവരും തമ്മിൽ നടക്കുന്നത്

Share post:

Popular

More like this
Related

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...