മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ട്, രാത്രിയിൽ 200 പേർ കുടുങ്ങി; അതിശക്ത മഴയിൽ രക്ഷാപ്രവർത്തനം

Date:

ബത്തേരി : വ്യായഴാഴ്ച വൈകുന്നേരം മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ഇരുനൂറോളം പേരെ കനത്ത മഴയെ അവഗണിച്ച് രക്ഷപ്പെടുത്തി. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വ്യാഴാഴ്ച രാത്രി 12.15ന് തുടങ്ങിയ രക്ഷാദൗത്യം പുലർച്ചെ 1.45നാണ്  പൂർത്തിയായത്

മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെയാണ് ഇവരുടെ യാത്ര തടസ്സപ്പെട്ടത്. രാത്രിയിൽ വനപാത കർണ്ണാടക അടച്ചതിനാൽ തിരിച്ചുപോകാനും സാധിക്കാതെ വനപാതയിൽ തന്നെ കുടുങ്ങിപ്പോയി.

ദേശീയപാതക്ക് സമീപത്തെ കല്ലൂർ പുഴ കരകവിഞ്ഞതോടെയാണ് ബെംഗളൂരു- കോഴിക്കോട് ദേശീയപാതയിൽ വെള്ളം കയറിയത്.

ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്കു സുൽത്താൻ വാട്സാപ് കൂട്ടായ്മ ഭക്ഷണമെത്തിച്ചു. വനമേഖലയിൽ കേടായ വാഹനങ്ങളിൽ ചിലത് പുറത്ത് എത്തിക്കാനായിട്ടില്ല. വനംവകുപ്പിന്റെയും അഗ്നിശമനസേനയുടെയും
സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങളും കെഎസ്ആർടിസി ബസും കൊണ്ടുവന്നാണു യാത്രക്കാരെ പുറത്തെത്തിച്ചത്. നിലവിൽ വെള്ളക്കെട്ട് ഒഴിവായതിനാൽ പിന്നീടുള്ള യാത്രക്ക് തടസ്സം നേരിട്ടില്ല.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...