വേഗനിയന്ത്രണം ലംഘിച്ച് ലോക്കോപൈലറ്റുമാർ, കാരണമെന്തായിരിക്കും?-കണ്ടുപിടിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് റെയില്‍വേ !

Date:

വേഗനിയന്ത്രണം ഉള്ളയിടങ്ങളിലും ലോക്കോ പൈലറ്റുമാർ ‘ഹൈ സ്പീഡിൽ’ ട്രെയിൻ ഓടിക്കുന്നത് റെയിൽവെക്ക് തലവേദനയാകുന്നു. ഈ നിയമലംഘനത്തിന് പ്രചോദനമാകുന്നതിൻ്റെ കാരണം കണ്ടെത്താൻ ഇന്ത്യൻ റെയിൽവെ ഒരു കമ്മിറ്റി തന്നെ രൂപീകരിച്ചു.

ഇത്തരം ഒരു കമ്മിറ്റി രൂപീകരിക്കാൻ തയ്യാറായതിൻ്റെ പിന്നിലെ കാരണവും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട് – അറ്റകുറ്റപ്പണി നടക്കുന്ന റിവര്‍ ബ്രിഡ്ജില്‍ മണിക്കൂറില്‍ 20 കിമീ വേഗതയില്‍ സഞ്ചരിക്കേണ്ടതിന് പകരം 120 കിമീ വേഗതയിലാണ് രണ്ട് ലോക്കോപൈലറ്റുമാര്‍ ട്രെയിന്‍ ഓടിച്ചത്.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസാണ് മേൽപ്പറഞ്ഞ ആദ്യ നിയമ ലംഘനം നടത്തിയത്. ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷനും ഉത്തര്‍പ്രദേശ് വീരഗംഗ ലക്ഷമീഭായി ഝാന്‍സി ജംഗ്ഷനും ഇടയില്‍, ആഗ്ര കാന്റിന് സമീപമുള്ള ജാജുവ മാനിയ റെയില്‍വേ സ്റ്റേഷനിടയിലാണ് ലോക്കോ പൈലറ്റ് വേഗനിയന്ത്രണം തെറ്റിച്ചത്. ഇതിന് രണ്ടുദിവസത്തിന് ശേഷം ജമ്മുവിലെ കത്രയ്ക്കും മധ്യപ്രദേശിലെ ഇന്റോറിനും ഇടയില്‍ മണിക്കൂറില്‍ 120 കിലേമീറ്റര്‍ വേഗതയിൽ ട്രെയിന്‍ ഓടിച്ചതാണ് രണ്ടാമത്തെ സംഭവം.

ഇത്തരം സംഭവങ്ങൾ തടർക്കഥയായ പശ്ചാത്തലത്തിൽ ജൂണ്‍ 3 ന് റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകളിലേക്കും ഒരു സര്‍ക്കുലർ അയച്ചു – ”ലോക്കോ പൈലറ്റുമാര്‍ക്കും ട്രെയിന്‍ മാനേജര്‍മാര്‍ക്കും (ഗാര്‍ഡുകള്‍) നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ റെയില്‍വേ ബോര്‍ഡ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്” എന്ന്. ഫീല്‍ഡ് തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ലോക്കോ പൈലറ്റുമാരുമായി സംവദിക്കാനും കമ്മിറ്റി തീരുമാനമെടുത്തു. മീറ്റിംഗില്‍ പങ്കെടുക്കാന്‍ എല്ലാ സോണുകളോടും ഓരോ ഡിവിഷനില്‍ നിന്നും ലോക്കോ പൈലറ്റുമാരെ നാമനിര്‍ദ്ദേശം ചെയ്യാനും സര്‍ക്കുലർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എസ്ഐആറിനെതിരെ കേരളം സുപ്രിം കോടതിയിലേക്ക് ; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും

തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കും....

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ, പന്ത് തിരിച്ചെത്തി 

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ...

വനിതാ ലോകകപ്പ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; ഔദ്യോഗിക വസതിയിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...