കേരള ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വരവേല്‍പ്പ്

Date:

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പുമായി കെസിഎയും ആരാധകരും. കെസിഎ ആസ്ഥാനത്തും വന്‍ സ്വീകരണമാണ് ഒരുക്കിയത്. നാളെ നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയാകും.

നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നും കേരളത്തെ ഇനിയും ഉയരങ്ങളില്‍ എത്തിക്കുമെന്നും ക്യാപ്റ്റന്‍
സച്ചിന്‍ ബേബി പ്രതികരിച്ചു. രഞ്ജി ട്രോഫി എന്നത് എല്ലാവരുടെയും സ്വപ്‌നമായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇതിലും വലിയൊരു ട്രോഫിയുമായി അടുത്ത സീസണില്‍ ഞങ്ങള്‍ വരും. സ്വന്തം നാട്ടില്‍ ലഭിക്കുന്ന സ്വീകരണം ആവേശം പകരുന്നത്. കേരളത്തെ ഇനിയും അഭിമാനത്തില്‍ എത്തിക്കും – അദ്ദേഹം വ്യക്തമാക്കി.

ചരിത്രത്തില്‍ ആദ്യമായാണ് രഞ്ജി ട്രോഫിയില്‍ കേരളം റണ്ണേഴ്‌സ് അപ്പ്  ആവുന്നത്. വിദര്‍ഭയ്ക്കെതിരായ ഫൈനല്‍ മത്സരം സമനിലയിലായതോടെ കേരളത്തിന് കപ്പ് നഷ്ടമാവുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവില്‍ വിദര്‍ഭ കിരീടം സ്വന്തമാക്കുകയായിരുന്നു. സീസണില്‍ ഉടനീളം മികച്ച പ്രകടനമാണ് കേരളം കാഴ്ച വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...

തർക്കം മുറുകി, പരിഹാരം തഥൈവ! ; കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ...

സീറ്റ് നല്‍കാതെ തഴഞ്ഞെന്ന് പരാതി ; ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ തഴഞ്ഞു എന്ന് പരാതിപ്പെട്ട് ...