സി.പി.എമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘകാല –  ഹ്രസ്വകാല പദ്ധതികൾ – പാർട്ടി സംസ്ഥാന സമ്മേളന റിപ്പോർട്ട്

Date:

കൊല്ലം: സി.പി.എമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘകാല പദ്ധതിയും ഹ്രസ്വകാല പരിപാടിയുമുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംഘപരിവാറിന് സ്വാധീനമുണ്ടാകുന്ന വിധത്തിൽ ദേശീയ രാഷ്ട്രീയ സാഹചര്യം കേരളത്തിലേക്കും പടരുന്നുണ്ട്

പാർട്ടിയിൽ അംഗബലം കൂടുകയും തുടർഭരണം ജനസ്വാധീനമുള്ളതായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും ചില ദൗർബല്യങ്ങൾ ഇപ്പോഴും അലട്ടുന്നുണ്ടെന്ന ആമുഖത്തോടെ സ്വയംവിമർശനവും
സംഘടനാ റിപ്പോർട്ടിലുണ്ട്. നേതാക്കൾക്കടക്കം ജനങ്ങളുമായുള്ള ബന്ധം കുറയുന്നുവെന്നാണ് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന പ്രധാന വിമർശനം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാർട്ടി നിർദ്ദേശം പാലിക്കാത്ത ചിലരുണ്ട്.

ജനങ്ങളോട് നേരിട്ട് ഇടപെടുന്ന ഘടകമായ ബ്രാഞ്ചുകളിൽ ദുർബലാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് സമാഹരണത്തിൽ ചില സഖാക്കൾക്ക് സുതാര്യതയില്ല. രശീതിപോലും നൽകാതെ ചിലർ സ്ഥാപനങ്ങളിൽനിന്ന് വലിയ തുക വാങ്ങുന്ന രീതിയുണ്ട്. ചിലർ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീർപ്പ് നടത്തുന്നു. അതിന് പണം വാങ്ങുന്നെന്നും റിപ്പോർട്ട്‌ കുറ്റപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...