Tuesday, January 6, 2026

‘മാപ്പ്! അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ പി കെ ശ്രീമതിയോട് തെറ്റ് ഏറ്റുപറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

Date:

കൊച്ചി: ടെലിവിഷന്‍ ചര്‍ച്ചക്കിടെ സി.പി.എം നേതാവ് പി.കെ ശ്രീമതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഹൈക്കോടതിയിലെത്തിയ കേസ് മദ്ധ്യസ്ഥ ചർച്ചക്കൊടുവിലാണ് മാപ്പ് പറച്ചിലിൽ അവസാനിപ്പിച്ചത്.

കോവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബി.ഗോപാലകൃഷ്ണന്‍ പി.കെ ശ്രീമതിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കുന്നുവെന്നും പിന്‍വലിക്കണമെന്നും ഗോപാലകൃഷ്ണനോട് പി.കെ ശ്രീമതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗോപാലകൃഷ്ണന്‍ ഇതിന് തയ്യാറാകാതെ വന്നതോടെ ശ്രീമതി കണ്ണൂര്‍ മജിട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തി. മദ്ധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചതോടെയാണ് ബിജെപി നേതാവ് ബി ഗോപാകൃഷ്ണന്‍ പി.കെ ശ്രീമതിയോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്.

അന്തരിച്ച എംഎല്‍എ പി.ടി തോമസ് നടത്തിയ പരാമര്‍ശം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇത് തെളിയിക്കാൻ കഴിയുന്ന രേഖകളൊന്നും കൈവശമില്ലാത്തതിനാൽ ശ്രീമതി ടീച്ചറോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു ആരോപണം തനിക്ക് ഏറെ മാനഹാനിയുണ്ടാക്കി. തെളിവില്ലാതെ ആരും ആര്‍ക്കെതിരെ ആരോപണമുന്നയിക്കരുത്. അതുകൊണ്ടാണ് ഗോപാലകൃഷ്ണനെതിരെ ഹൈക്കോടതി വരെ എത്തിയതെന്നും പി കെ ശ്രീമതിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് 4 സീറ്റുകൾ ആവശ്യപ്പെടാൻ പി.വി. അൻവർ

കോഴിക്കോട് : യുഡിഎഫിൽ ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ...

‘ശബരിമലയിൽ പ്രതികൾ വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടു ; മറ്റ് ഉരുപ്പടികൾ കവരാനും ആസൂത്രണം നടന്നു’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി : ശബരിമലയിൽ വൻ സ്വർണ്ണക്കവർച്ച നടത്താനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന്...

മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി : മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73)...

‘നീതി ലഭിക്കണം, പരാതി നൽകിയിട്ടും ഫലം ഉണ്ടായില്ല’;രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ ഭർത്താവ്

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ താൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന്...