‘ഇന്ത്യൻ രാഷ്ട്രീയത്തിൽ സി പി എംന് സജീവമായി ഇടപെടാൻ സാധിക്കും; രാജ്യം നേരിടുന്നത് വലിയ വെല്ലുവിളികൾ’: എംഎ ബേബി

Date:

മധുര : രാജ്യം നേരിടുന്നത് വലിയ വെല്ലുവിളികളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി സിപിഐഎമ്മിന് ഇടപെടാൻ സാധിക്കും. പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണ്ണമായും നടപ്പാക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് ഏകകണ്ഠേനയെന്നും പിന്താങ്ങിയത് അശോക് ധാവ്ളെയാണെന്നും എംഎ ബേബി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾക്ക് എംഎ ബേബി നന്ദി പറഞ്ഞു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് പാർട്ടിയുടെ മുൻപിലുള്ള വെല്ലുവിളികൾ. സംഘടനപരമായ പുനരുജ്ജീവനത്തിനും ശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ടെന്നാണ് പാർട്ടി കോൺഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയെ പിണറായി വിജയൻ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനപരമായ കാര്യങ്ങളിലും നയിക്കുമെന്ന് എംഎ ബേബി വ്യക്തമാക്കി. കേരളത്തിൽ തുടർഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാൽ തുടർഭരണം ലഭിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് പാർട്ടി കോൺ​ഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.

അതേസമയം മധുര പാർട്ടി കോൺഗ്രസ് അസാധാരണ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മഹാരാഷ്ട്രയിലെ ട്രേഡ് യൂണിയൻ നേതാവ് ഡി.എൽ.കരാഡിന് പരാജയം. മത്സരിച്ചത് സിപിഐഎമ്മിൽ ഏകാധിപത്യമെന്ന അഭിപ്രായം മാറ്റാനെന്നും കരാഡ്. പാർട്ടി കോൺഗ്രസിൽ മത്സരം ആദ്യമെന്ന് എം.എ.ബേബി പറഞ്ഞു. കരാഡിന് ലഭിച്ചത് മുപ്പത്തിയൊന്ന് വോട്ടുകൾ മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തദ്ദേശ തെരഞ്ഞെടുപ്പ് : കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം, കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കോണ്‍ഗ്രസില്‍...

കളമശ്ശേരിയിൽ വമ്പൻ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു ; ഒരു വിദ്യാർത്ഥിക്ക് 1.30 ലക്ഷം രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും

കൊച്ചി : കളമശ്ശേരിയിൽ വമ്പൻ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു.100 കോടി...

ബംഗളൂരു വിമാനത്താവളത്തിലെ നമസ്‌ക്കാര വിവാദം; സിദ്ധരാമയ്യ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി

ബംഗളൂരു : ബംഗളൂരുവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2‌ൽ ഒരു...