ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

Date:

(Photo Courtesy : X)

ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ   കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്‌ഷെ ഭീകരരായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. 48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ജമ്മുവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ശ്രീനഗറിലെത്തുന്ന സമയത്തുതന്നെ ഭീകരവാദികളുമായി ഒരു ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നത് ഗൗരവതരമാണ്.

ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലും മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറുകയായിരുന്നു.

അതേസമയം സൈന്യം  പ്രദേശത്തു നിന്ന് ഉടനടി നാട്ടുകാരെ മാറ്റി. നാല് തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മണിക്കൂറുകൾ നീണ്ട റെയ്ഡ് ; 14.38 കോടി സ്വത്ത് 64.14 കോടിയായി വർദ്ധിച്ചതിൽ  വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി

കൊച്ചി:പിവി അൻവറിന്‍റെ നിലമ്പൂരിലെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട്...