കോവിഡ് -19 ഇന്ത്യയിൽ വീണ്ടും ; മഹാരാഷ്ട്രയിൽ രണ്ട് മരണം സ്ഥിരീകരിച്ചു

Date:

ന്യൂഡൽഹി : 2025 ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മ ,സംസ്ഥാന ആരോഗ്യ വകുപ്പ്.  രണ്ട് മരണങ്ങളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ കൊമോർബിഡിറ്റികൾ (ഒരാളിൽ രണ്ടോ അതിലധികമോ മെഡിക്കൽ അവസ്ഥകൾ ഒരേസമയം ഉണ്ടാകുന്നത്) ഉള്ള രോഗികളും ഉൾപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിൽ പറഞ്ഞു.

മരിച്ചവരിൽ ഒരാൾക്ക് ഹൈപ്പോകാൽസീമിയ അപസ്മാരത്തോടുകൂടിയ നെഫ്രോട്ടിക് സിൻഡ്രോം ഉണ്ടായിരുന്നു എന്നും മറ്റൊരാൾ കാൻസർ രോഗിയാണെന്നും റിപ്പോർട്ട് പറയുന്നു

ജനുവരി മുതൽ കൊറോണ വൈറസിനായി ആകെ 6,066 സ്വാബ് സാമ്പിളുകൾ പരിശോധിച്ചതായും അതിൽ 106 എണ്ണം പോസിറ്റീവ് ആണെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിൽ 101 എണ്ണം മുംബൈയിൽ നിന്നുള്ളതും ബാക്കിയുള്ളവ പൂനെ, താനെ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളതുമാണ്. നിലവിൽ 52 രോഗികൾ നേരിയ ലക്ഷണങ്ങളോടെ ചികിത്സയിലാണെന്നും 16 പേർ ആശുപത്രികളിൽ ചികിത്സയിലാണെന്നും വകുപ്പ് അറിയിച്ചു.

“മഹാരാഷ്ട്രയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും പോലും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെടുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു ഹോങ്കോങ്, സിംഗപ്പൂർ, തായ്ലാൻ്റ്, ചൈന എന്നിവടങ്ങളിൽ കോവിഡ്- 19 ൻ്റെ വ്യാപനം കൂടുന്നതായി കഴിഞ്ഞ ദിവസം ന്യൂസ് പൊളിറ്റിക്സ് റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച :   ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

രാഷ്ട്രപതി റഫറൻസ്: ബില്ല് പിടിച്ചു വെക്കാനുള്ള വിവേചനാധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടനാ ബെഞ്ച്

ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ...

അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും; അനധികൃത നിർമ്മാണമെന്ന് കണ്ടെത്തൽ

ഭോപാൽ : അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ മധ്യപ്രദേശിലെ മഹുവിലെ...