ഛത്തീസ്ഗഡിൽ നക്സലുകളും ഡിആർജിയും ഏറ്റുമുട്ടി, 30 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; നക്സൽ നേതാവ് ബസവ് രാജിന് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചു

Date:

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നക്സലുകളും ജില്ലാ റിസർവ്വ് ഗാർഡ് (ഡിആർജി) ജവാൻമാരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽൽ 30 നക്സലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നക്സൽ നേതാവ് ബസവ് രാജിന് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചു.

ബുധനാഴ്ച രാവിലെ വനപ്രദേശമായ അബുജ്മദ് പ്രദേശത്ത് ആരംഭിച്ച ഓപ്പറേഷനിൽ നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള ഡിആർജി ഉദ്യോഗസ്ഥർ പങ്കെടുത്തു. സുരക്ഷാ സേന ഉന്നത നക്സൽ നേതാക്കളെ വളഞ്ഞതായി റിപ്പോർട്ടുണ്ട്.

മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനിലെ മുതിർന്ന കേഡറുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ്വ് ഗാർഡ് ടീമുകൾ പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചത്.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമുള്ള വനങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 15 നക്സലുകൾ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിയുമ്പോണ് ഈ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പേയ്മെന്റ് സീറ്റ്! ; ചാലക്കുടി എംഎൽഎ സനീഷ് കുമാറിനെതിരെ ആരോപണം

തൃശൂർ : കോൺഗ്രസിൽ വീണ്ടും പേയ്മെന്റ് സീറ്റ് ആരോപണം. ചാലക്കുടി എം.എൽ.എ...

ശബരിമല: സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകർക്ക് ഇന്നുമുതൽ കർശന നിയന്ത്രണം

ശബരിമല : ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീർത്ഥാടകരുടെ അഭൂതപൂർവ്വമായ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി...

തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന്...

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ...