‘അൻവറിൻ്റേത് ഉളിപ്പില്ലാത്ത നാടകം, വി വി പ്രകാശിന്‍റെ കുടുംബം മറുപടി നൽകി’ – രൂക്ഷവിമർശനവുമായി ബൽറാം

Date:

നിലമ്പൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് കുടുംബത്തിന്‍റെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. വി വി പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശിന്‍റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും ബൽറാം. വി വി പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബം എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കുമെന്ന് വി ടി ബൽറാം കുറിച്ചു.

2021ൽ അൻവറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് വി വി പ്രകാശാണ്. വി വി പ്രകാശിന്‍റെ കുടുംബം 2016ലും 2021ലും ഇപ്പോഴും കോൺഗ്രസാണെന്നും അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും പി വി അൻവർ പ്രതികരിച്ചു. എന്നാൽ തനിക്കൊപ്പം ഉണ്ടാകുമെന്ന് പറയുന്ന  ജനത്തിൽ ഉൾപ്പെട്ടവരാണ് ആ കുടുംബവുമെന്ന് അൻവർ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...