വിമാനാപകടത്തിൽ മരണപ്പെട്ട രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Date:

പത്തനംതിട്ട : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നേഴ്‌സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.
സര്‍ക്കാരിന്റെ എല്ലാ പിന്തുണയും രഞ്ജിതയുടെ കുടുംബത്തിനുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വേദനാജനകമായ സംഭവമാണ് നടന്നത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്. മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം ഉറപ്പാക്കും.

എയര്‍ ഇന്ത്യ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരങ്ങള്‍ക്ക് അഹമ്മദാബാദിലേക്ക് പോകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ യു ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.
ഡിഎന്‍എ പരിശോധന ആവശ്യമെങ്കില്‍ അതിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഝാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

(പ്രതീകാത്മക ചിത്രം) ചൈബാസ : ഝാർഖണ്ഡിൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം...

സിഡ്നിയിൻ  ഇന്ത്യയ്ക്ക് ആശ്വാസ ജയം; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, വിരാട് കോഹ്‌ലിയും തിളങ്ങി

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ  മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. .   9 വിക്കറ്റിനാണ് ഇന്ത്യൻ...

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...