കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

Date:

ചെറുതോണി : കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി ( 66.81%) ആയതോടെയാണ് അലർട്ട് പുറപ്പെടുവിച്ചത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. റൂൾ കർവ് പ്രകാരം 2379.58 അടി ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലർട്ട് ലെവൽ 2378.58 ആണ്.

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതോടെപ്പം തന്നെ സംസ്ഥാനത്ത് വിവിധ ഡാമുകളിൽ റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാണസുര സാഗർ (90.37%), ഷോളയാർ (98.1%), മാട്ടുപെട്ടി (93.4%), പൊന്മുടി (93.3%), കുട്ട്യാടി ( 98.7%), പോരിങ്ങൽ കൂത്ത് (73.7%), കല്ലാർകുട്ടി ( 95.2%), ലോവർ പെരിയാർ (97. 2%), മൂഴിയാർ (90.3%) എന്നിവയാണ് ആ ഡാമുകൾ.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴക്ക് ഒപ്പം ശക്തമായ കാറ്റിനും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related