തൃശൂർ: തൃശൂരിലെ വോട്ടർപട്ടികയിൽ കൃത്രിമം നടന്നതായുള്ള റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ബിജെപി ജില്ല കമ്മിറ്റി ഓഫിസിന്റെ വിലാസത്തിൽ പത്തു വോട്ട് ചേർത്തതായി തെളിവ് നിരത്തി വി.എസ്. സുനിൽ കുമാർ. ദീൻ ദയാൽ മന്ദിരത്തിന്റെ വിലാസത്തിൽ ആണ് വോട്ടുകൾ. എട്ട് വോട്ടർമാർ വിലാസം നൽകാതെയാണ് വോട്ട് രേഖപ്പെടുത്തിയത്. വാർത്താസമ്മേളനത്തിലാണ് സുനിൽകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിഖിൽ, ബിജു, വിനിൽ, ഗോപകുമാർ, സെബാസ്റ്റ്യൻ വൈദ്യർ, അരുൺ, സുരേഷ് കുമാർ, സുശോഭു, സുനിൽകുമാർ, രാജേഷ് എന്നിങ്ങനെയാണ് വോട്ടർമാരുടെ പേരുകൾ. തൃശൂരിൽ കൃത്രിമം നടത്തിയ അന്തിമ വോട്ടർ പട്ടിക വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു