മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള നിയമസഭാ സ്പീക്കറും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന പി. പി. തങ്കച്ചൻ (88) അന്തരിച്ചു. ശ്വാസകോശ അണുബാധയും, വാർദ്ധക്യസഹജമായ അസുഖങ്ങളും കാരണം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ‘വൈകുന്നേരം 4:30 ഓടെയായിരുന്നു അന്ത്യം. ഒരു മാസമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്ന തങ്കച്ചൻ. കഴിഞ്ഞ ദിവസം ഉണ്ടായ നെഞ്ചിലെ അണുബാധയെ തുടർന്ന് വെന്റിലേറ്ററിൻ്റെ സഹായത്തിലായിരുന്നു.
1939 ജൂലൈ 29-ന് അങ്കമാലിയിൽ ജനിച്ച തങ്കച്ചൻ, കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 26-ാം വയസ്സിൽ പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിൽ ചെയർമാനായി. 1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 വരെ അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.