Sunday, January 11, 2026

കോഴിക്കോട് മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Date:

കോഴിക്കോട് : പന്നിയങ്കരയിൽ മരിച്ച കോട്ടയം സ്വദേശി ശശിയുടെ മരണകാരണം അമീബിക് മസ്‌തിഷ്ക ജ്വരമല്ലെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റീ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ്  മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ശശിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്ക്കരിക്കും.

ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒപ്പം താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

കേരളത്തിൽ ഇതുവരെ മസ്തിഷ്കജ്വരം ബാധിച്ച് 80 കേസുകളും 20 മരണങ്ങളുമാണ്  രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളത്തിലൂടെ മാത്രമല്ല, അന്തരീക്ഷത്തിലും അമീബയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് റിപ്പോർട്ട്. അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിദ്ധ്യം അന്തരീക്ഷത്തിലും. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിനു പുറമെ, രോഗത്തിനു കാരണമാകുന്ന ‘അക്കാന്ത അമീബ’യുടെ സാന്നിദ്ധ്യം അന്തരീക്ഷത്തിലും കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്.

കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് അപകടകരം.
രോഗം റിപ്പോർട്ടുചെയ്യാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വീടുകളിൽ കുളിച്ചവർക്കും നിലവിൽ രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവയും അമീബിക് മസ്തിഷ്കജ്വരമുണ്ടാക്കുന്നുണ്ട്.

അന്തരീക്ഷത്തിലുള്ള അമീബ വെള്ളത്തിൽ കലർന്ന് മൂക്കിലൂടെ ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ കെ.ജെ. റീന പറഞ്ഞു. രോഗകാരികളായ അമീബയുള്ള വായു ശ്വസിച്ചാൽ രോഗമുണ്ടാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. അന്തരീക്ഷത്തിലുള്ളവ നേരിട്ട് രോഗമുണ്ടാക്കാമെന്നത് സാദ്ധ്യത മാത്രമാണ്. രോഗകാരണമായ അമീബകളെ പൈപ്പ് വെള്ളത്തിലും കാണപ്പെടുന്നുണ്ട്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിന്റെ ഉപയോഗം അപകടകരമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻ്റിലായ കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന പൂർത്തിയായി

ആലപ്പുഴ : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ...

മൂന്നാം ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ

പത്തനംതിട്ട : മൂന്നാമത് പോലീസിന് ലഭിച്ച ലൈംഗിക പീഢന പരാതിയിൽ രാഹുൽ...

‘ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് വസ്തുതാപരമല്ല, മാപ്പ് പറയാൻ മനസില്ല’: എകെ ബാലൻ

തിരുവനന്തപുരം : മാറാട് കലാപവുമായി ബന്ധപ്പെട്ട  പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട്...