കേന്ദ്രാനുമതി, വാഡ്‌വൻ തുറമുഖം യാഥാർത്ഥ്യമാകും; : 10 വർഷത്തിനിടെ 10 ലക്ഷം തൊഴിൽ

Date:

മുംബൈ ∙ വാഡ്‌വൻ തുറമുഖ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി. നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. കൂറ്റൻ ചരക്കുകപ്പലുകൾക്കു വഴിതുറക്കുന്നതോടെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളിലെ ചരക്കു കയറ്റിറക്കുമതിയിൽ വലിയ പങ്ക് വാഡ്‌വനിലേക്ക് എത്തും.

മഹാരാഷ്ട്രയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഗുജറാത്തിന് തൊട്ടടുത്ത് ഡഹാണു താലൂക്കിലാണ് 76,200 കോടി മുതൽമുടക്കിൽ വാഡ്‌വൻ തുറമുഖം പദ്ധതി ഒരുങ്ങുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്. 2025 അവസാനം നിർമ്മാണം ആരംഭിക്കും. അതിനു മുൻപ് അപ്രോച്ച് റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ദേശീയപാതയും റെയിൽപാതയുമായി തുറമുഖ പദ്ധതിപ്രദേശത്തെ ബന്ധിപ്പിക്കും.

ഡഹാണു കടലോരത്ത് നിന്ന് 4.5 നോട്ടിക്കൽ മൈൽ ദൂരത്താണ് നിർദ്ദിഷ്ട തുറമുഖം. 1000 മീറ്റർ നീളമുള്ള 9 കണ്ടെയ്നർ ടെർമിനലുകളും നാല് മൾട്ടി പർപ്പസ് ബെർത്തുകളും ലിക്വിഡ് കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള ബെർത്തുകളും തീരരക്ഷാ സേനയ്ക്ക് പ്രത്യേക ബെർത്തുകളുമുണ്ടാകും.  ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് ജെഎൻപിടി) 74 ശതമാനവും മഹാരാഷ്ട്ര മാരിടൈം ബോർഡിന്റെ 26 ശതമാനവും പങ്കാളിത്തമുള്ള വാഡ്‌വൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ് ആണ് പദ്ധതിയുടെ സംരംഭകർ.
2023 ജൂലൈയിൽ ഡഹാണു താലൂക്ക് പരിസ്ഥിതി സംരക്ഷണ അതോറിറ്റി തുറമുഖ നിർമ്മാണത്തിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി 2024 ഏപ്രിൽ 18ന് തളളി. ഇതോടെ പദ്ധതിക്കുള്ള തടസ്സം നീങ്ങി

പാൽഘർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് വാഡ്‌വൻ തുറമുഖ പദ്ധതി
നടപ്പാക്കുന്നത്. ഏറ്റവും സമ്പന്നമായ മത്സ്യസമ്പത്തുള്ള മേഖലകളിലൊന്നിലാണ് തുറമുഖം വരുന്നത്. ഭയന്ദറിലെ ഉത്തൻ പാൽഘർ ജില്ലയിലെ വസായ്, നയ്ഗാവ്, അർണാല, സാത്പാട്ടി, ഡഹാണു എന്നീ തീരദേശങ്ങളിലെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ വരുമാനം നിലയ്ക്കാൻ പദ്ധതി കാരണമാകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.. ആവോലി, നെയ്മീൻ, ചൂര, അയല തുടങ്ങി മത്സ്യങ്ങൾ ഏറെയുള്ള ഗോൾഡൻ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിൽ തുറമുഖം നിർമ്മിച്ചാൽ മത്സ്യബന്ധന ബോട്ടുകൾ കടത്തി വിടില്ല എന്ന ആശങ്കയിലാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...