ഓപ്പറേഷന്‍ നംഖോര്‍; ‘ദുല്‍ഖർറിന് വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണം’ കസ്റ്റംസിനോട് ഹൈക്കോടതി

Date:

കൊഴി : ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അപേക്ഷ തള്ളിയാല്‍ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കസ്റ്റംസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണോ എന്ന് കസ്റ്റംസിനോട്  ചോദിച്ച ഹൈക്കോടതി രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണമെന്നും ആരാഞ്ഞു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗാരന്റി നല്‍കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. ദുല്‍ഖറിനെതിരെ ശക്തമായ നിലപാടാണ് കസ്റ്റംസ് കോടതിയില്‍ എടുത്തത്. കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തടിസ്ഥാനത്തിലാണ് ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന് ഇതുമായി ബന്ധപ്പെട്ടുള്ള അധികാരമുണ്ട്. ദുല്‍ഖറിന്റെ വാദങ്ങള്‍ അപക്വം. കടത്തിക്കൊണ്ടുവന്ന വാഹനമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്വേഷണം പുരോഗമിക്കുന്നു. രണ്ട്. വാഹനം കൂടി ദുല്‍ക്കറിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തില്‍ 150 ലധികം കടത്ത് വാഹനങ്ങള്‍ ഓടുന്നു. അവയില്‍ ചില വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചു – എന്നിങ്ങനെയെല്ലാമാണ് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയത്.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...