[ Photo Courtesy : X]
കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വ്യാഴാഴ്ച നിരവധി സ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി താലിബാൻ ഭരണകൂടം. സ്ഫോടനങ്ങൾക്ക് പിറകിൽ ആരാണെന്ന് വ്യക്തമല്ല. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക സമയം രാത്രി 9:50 ഓടെ രണ്ട് സ്ഫോടനങ്ങളെങ്കിലും കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.
അഫ്ഗാനിസ്ഥാനിലെ മന്ത്രാലയങ്ങളുടെയും രഹസ്യാന്വേഷണ ഏജൻസിയുടെയും ആസ്ഥാനമായ അബ്ദുൾ ഹഖ് സ്ക്വയറിലാണ് സ്ഫോടനങ്ങൾ നടന്നത്. അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം.
