വിദേശ തൊഴിൽ കുടിയേറ്റക്കാർക്കായിനോർക്ക റൂട്സ് നടപ്പാക്കുന്ന പി.ഡി.ഒ.പി പ്രോഗ്രാമുകള്‍ക്ക്  തുടക്കം; ആദ്യ ക്യാമ്പ്തിരുവനന്തപുരം നഴ്സിംഗ് കോളേജില്‍

Date:

തിരുവനന്തപുരം : വിദേശ തൊഴിൽ കുടിയേറ്റത്തിനു മുന്നോടിയായി നോർക്ക റൂട്സ് നടപ്പാക്കുന്ന പരിശീലന പരിപാടിയായ പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന് (പി.ഡി.ഒ.പി) തുടക്കമായി. ആദ്യ ക്യാമ്പ് തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍  സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ വിദേശഭാഷാ പഠനത്തിനുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) സാറ്റലൈറ്റ് സെന്റര്‍ ഉള്‍പ്പെടെയുളള മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ വര്‍ഷം വിവിധ ഇടങ്ങളിലായി നാല്പത് പി.ഡി.ഒ.പി ക്യാംപുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതവും, ക്രമബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നോർക്ക റൂട്സിന്റെ ലക്ഷ്യമെന്ന്  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  അജിത് കോളശ്ശേരി പറഞ്ഞു. നോർക്ക റൂട്സ്  എല്ലായ്പ്പോഴും പൂർണ്ണമായ ബോധ്യത്തോടെയുള്ള  കുടിയേറ്റത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഉദ്യോഗാർത്ഥി  പോകുന്ന രാജ്യത്തിലെ ലഭ്യമായ അവസരങ്ങളും അവിടുത്തെ ആചാരങ്ങളും പാരമ്പര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ആധികാരികമായ പ്രത്യക്ഷ വിവരം ഉള്ള ഏക സർക്കാർ  ഏജൻസിയാണ് നോർക്ക റൂട്സ് എന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഗീതാകുമാരി എസ് , നോർക്ക റൂട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് മാനേജർ സാനുകുമാർ  എസ്, വിദ്യാർത്ഥി പ്രതിനിധി അർജുൻ ആർ എന്നിവർ സംബന്ധിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായാണ് നോര്‍ക്ക റൂട്ട്സ് പി.ഡി.ഒ.പി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ : അരിയുടെ ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാന് നോട്ടീസ്

പത്തനംതിട്ട : റ ബ്രാൻഡ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക്...

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് : സൊഹ്‌റാൻ മംദാനിയ്ക്ക് ചരിത്ര വിജയം, ട്രംപിന് കനത്ത തിരിച്ചടി

ന്യൂയോർക്ക് : ക്വീന്‍സില്‍ നിന്നുള്ള സംസ്ഥാന നിയമസഭാംഗമായ 34 കാരനായ സൊഹ്‌റാന്‍...

ശബരിമല സ്വര്‍ണ്ണക്കവർച്ച: ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസു മൂന്നാം പ്രതി

ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ അന്വേഷണം പുരോഗമിക്കവെ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ മൂന്നാം...

കേരള തീരത്ത് തിരമാലകൾ ഉയരാൻ സാദ്ധ്യത; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് തിരമാലകഉയരാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കള്ളക്കടൽ...